കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലേ ഡോ​ക്ട​റെ കാ​ണാ​നാ​കൂ​വെ​ന്ന നി​ർ​ദേ​ശം രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു
Thursday, July 29, 2021 10:18 PM IST
അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​വെ​ന്ന് പ​രാ​തി. ഒ​പി​യി​ൽ ഉ​ൾ​പ്പെ​ടെ​യെ​ത്തു​ന്ന​വ​ർ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചി​ല വി​ഭാ​ഗ​ങ്ങ​ൾ ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ഈ ദി​വ​സ​ങ്ങ​ളി​ൽ ഒ​രേ സ​മ​യം നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് ഒ​പി ചീ​ട്ടെ​ടു​ക്കാ​നും ചി​കി​ത്സ​ക്കാ​യും എ​ത്തു​ന്ന​ത്.
ഡോ​ക്ട​റെ കാ​ണ​ണ​മെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പു​തി​യ നി​ർ​ദേ​ശ​മാ​ണ് രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം ല​ഭി​ക്കു​മ്പോ​ൾ സ​മ​യം കു​റേ​യാ​കും. ശേ​ഷം ഒ​പി​യി​ലെ​ത്തു​മ്പോ​ൾ ഡോ​ക്ട​റും കാ​ണി​ല്ല. ഏ​താ​നും ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലി​ല്ലാ​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ സാ​മൂ​ഹി​കാ​ക​ലം എ​ന്ന​ത് കാ​റ്റി​ൽ പ​റ​ക്കു​ന്നു. മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ പ​ല​രും ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കാ​റു​മി​ല്ല. ഇ​ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം കോ​വി​ഡ് പ​ട​ർ​ത്തു​ന്ന കേ​ന്ദ്ര​മാ​യും മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ഴെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.