വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​ടി​യ​ന്ത​ര​മാ​യി ന​ല്ക​ണ​മെ​ന്ന്
Friday, July 30, 2021 11:37 PM IST
മ​ങ്കൊ​മ്പ് : 2020 ലെ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് മ​ട​വീ​ഴ്ച​യു​ണ്ടാ​യി ര​ണ്ടാം കൃ​ഷി ന​ശി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ള​ൾ​ക്കു വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം ഫൊ​റോ​നാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ല്ലാ കൃ​ഷി​ഭ​വ​നു​ക​ളി​ലും കൃ​ഷി ഇ​റ​ക്കി​യ​തി​നന്‍റെ വി​ത ലി​സ്റ്റ് ഉ​ള്ള​തി​നാ​ൽ പൂ​ർ​ണ​മാ​യും കൃ​ഷി ന​ശി​ച്ചു പാ​ട​ശേ​ഖ​ങ്ങ​ളെ ക​ണ്ടു പി​ടി​ക്കു​ന്ന​തു എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ കൊ​യ്തെ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള വി​ള നാ​ശം തി​ട്ട​പ്പെ​ടു​ത്തി​യാ​ൽ യ​ഥാ​ർ​ഥ കൃ​ഷി നാ​ശം സം​ഭ​വി​ച്ച കൃ​ഷി​ക്കാ​ർ​ക്ക് ഇ​തി​ന്റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യി​ല്ല. ഇ​പ്പോ​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​റ്റി. തോ​മ​സ് കാ​ച്ചാം​കോ​ടം, വ​ർ​ഗീ​സ് ജോ​സ​ഫ് വ​ല്ല്യാ​ക്ക​ൽ, തോ​മ​സ് വ​ർ​ക്കി വ​ടു​ത​ല, കു​ഞ്ഞു​മോ​ൾ ജോ​സ​ഫ് വാ​ണി​യ​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.