ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഗ്രാ​മം ഇ​ന്ന് കൈ​കോ​ർ​ക്കു​ന്നു
Saturday, July 31, 2021 10:15 PM IST
അ​മ്പ​ല​പ്പു​ഴ: ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഇ​ന്നു കൈ ​കോ​ർ​ക്കു​ന്നു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് പ​ച്ച പ​തി​നേ​ഴി​ൽ​ച്ചി​റ​യി​ൽ പി.​കെ. മോ​ഹ​ൻ(55) പ​തി​നൊ​ന്നാം വാ​ർ​ഡ് പു​ത്ത​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (38) എ​ന്നി​വ​രു​ടെ ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മാ​യാ​ണ് ഈ ​തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്.
ക​ര​ൾ രോ​ഗി​യാ​യ മോ​ഹ​നും വൃ​ക്ക രോ​ഗി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ലി​നും ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ​ചി​കി​ത്സ​ക്കു​മാ​യി 35 ല​ക്ഷം രൂ​പ വീ​തം ആ​വ​ശ്യ​മാ​ണ്. ഭാ​ര്യ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങി​യ മോ​ഹ​ന്‍റെ കു​ടും​ബം ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ഈ ​തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് 1 മു​ത​ൽ 14 വ​രെ വാ​ർ​ഡു​ക​ളി​ലും എ​ട​ത്വ​പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലും ഇ​ന്നു പൊ​തു ധ​ന സ​മാ​ഹ​ര​ണം ന​ട​ക്കു​ന്ന​ത്. എ​ല്ലാ കു​ടും​ബ​വും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സ​ഹാ​യ സ​മി​തി പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജ​യ​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ക്കു​ക.