ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Saturday, July 31, 2021 10:15 PM IST
മാ​ന്നാ​ർ: പാ​വു​ക്ക​ര ഹ​രി​ജ​ൻ വെ​ൽ​ഫെ​യ​ർ എ​ൽ പി ​സ്കൂ​ളി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​വി ര​ത്ന​കു​മാ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം സു​ജാ​ത മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വ​ത്സ​ലാ ബാ​ല​കൃ​ഷ്ണ​ൻ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ശാ​ലി​നി ര​ഘു​നാ​ഥ്, പ​ഞ്ചാ​യ​ത്തം​ഗം സെ​ലീ​ന നൗ​ഷാ​ദ് , കെ.​എം അ​ശോ​ക​ൻ ,പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​സ​ന്ന​ൻ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മി​നി, അ​ധ്യാ​പ​ക​രാ​യ ഇ. ​അ​ജി, ഡി. ​പ്ര​ദീ​പ്, ഉ​മാ​റാ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സ്കൂ​ൾ വി​ക​സ​ന സ​മി​തി​യ്ക്ക് രൂ​പം ന​ൽ​കി.