ഒ​രു രാ​ത്രി​യി​ലെ മ​ഴ... ഒ​ര​ടി വെ​ള്ളം കൂ​ടി
Thursday, September 16, 2021 11:11 PM IST
മ​ങ്കൊ​മ്പ് : ഇ​ന്ന​ലെ ഒ​രു രാ​ത്രി പെ​യ്ത മ​ഴ​യി​ൽ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഒ​ര​ടി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് മ​ഴ​യാ​രം​ഭി​ച്ച​ത്. അ​തി​ശ​ക്ത​മ​ല്ലെ​ങ്കി​ലും, നി​ർ​ത്താ​തെ പെ​യ്ത മ​ഴ കു​ട്ട​നാ​ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ മു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ താ​ണ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലൊം ചെ​റി​യ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും വെ​ള്ള​ത്തി​ലാ​യി. ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ ഒ​ര​ടി​യോ​ളം വെ​ള്ള​മാ​ണ് കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന​ത്.

ഗ്രാ​മീ​ണ റോ​ഡു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എന്നിവ വെ​ള്ള​ക്കെ​ട്ടി​ലാ​യി​. ഇ​തി​ന​കം പു​ഞ്ച​കൃ​ഷി​ക്കാ​യി നി​ല​മൊ​രു​ക്ക​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള കാ​യ​ൽ നി​ല​ങ്ങ​ൾ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും മ​ഴ വി​ന​യാ​യി​ട്ടു​ണ്ട്.

കാ​യ​ൽ നി​ല​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും പ​മ്പിം​ഗ് പാ​തി​വ​ഴി​യി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പാ​ട​ങ്ങ​ളി​ൽ വീ​ണ്ടും വെ​ള്ളം നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി​യ​തു മൂ​ലം ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​യി​ട്ടു​ണ്ട്.

ഇ​നി​യും പ​മ്പിം​ഗ് ആ​രം​ഭി​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​ടു​വി​ലും പു​റം​ബ​ണ്ടി​ലും താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്തി​ലാ​യി. മി​ക്ക പു​ര​യി​ട​ങ്ങ​ളി​ലും പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​ക്ക​ഴി​ഞ്ഞു.

മ​ഴ നി​ല​ച്ചാ​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ള്ള​മി​റ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും. എ​ന്നാ​ൽ മ​ഴ തു​ട​രു​ക​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വു​ണ്ടാ​കു​ക​യും ചെ​യ്താ​ൽ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ ദു​ർ​ബ​ല​മാ​യ പു​റം​ബ​ണ്ടു​ക​ളു​ള്ള പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ർ​ഷ​ക​രെ മാ​ത്ര​മ​ല്ല, കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്താ​ൽ മാ​ത്ര​മെ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കാ​റു​ള്ളാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു ദി​വ​സ​ത്തെ ചെ​റി​യ മ​ഴ​പോ​ലും കു​ട്ട​നാ​ട്ടി​നെ മു​ക്കു​ന്ന​ത് പ​ലാ​യ​ന​ത്തി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ സ​ഹാ​യി​ക്കൂ.