ക​രി​മ​ണ​ൽ ലോ​റിക്കു ത​ട​സംവ​ച്ച വ​ള്ള​ങ്ങ​ൾ പോ​ലീ​സ് സം​ഘം നീ​ക്കി
Saturday, September 18, 2021 11:17 PM IST
അ​മ്പ​ല​പ്പു​ഴ: ക​രി​മ​ണ​ല്‍ ലോ​റി ക​ട​ന്നു പോ​കാ​തി​രി​ക്കാ​ൻ ത​ട​സം വ​ച്ച വ​ള്ള​ങ്ങ​ള്‍ പോ​ലീ​സ് സം​ഘം നീ​ക്കി ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. തോ​ട്ട​പ്പ​ള്ളി ക​രി​മ​ണ​ല്‍ ഖ​ന​ന വി​രു​ദ്ധ സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രാ​ണ് തോ​ട്ട​പ്പ​ള്ളി ക​നാ​ല്‍ തീ​ര​ത്ത് വ​ള്ള​ങ്ങ​ള്‍ നി​ര​ത്തി വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​ത്.
റി​ലേ സ​ത്യാ​ഗ്ര​ഹം 100 ദി​വ​സം പി​ന്നി​ട്ട വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​മ​ണ​ല്‍ നി​റ​ച്ച ലോ​റി​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന വ​ഴി ത​ട​സ​പ്പെ​ടു​ത്തി മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ള്‍ നി​ര​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ണ​ല്‍ ലോ​റി​ക​ള്‍​ക്കു ക​ട​ന്നു പോ​കാ​ൻ വ​ള്ള​ങ്ങ​ള്‍ ത​ട​സ​മാ​യ​തോ​ടെ പോ​ലീ​സ് സം​ഘ​മെ​ത്തി ഇ​വ​നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​രി​മ​ണ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് ഒ​ത്താ​ശ ചെ​യു​ന്നു എ​ന്ന​ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ലോ​റി​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ വ​ള്ളം ഉ​ട​മ​ക​ളെ അ​നു​ന​യി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തുപാ​ളി​യ​തോ​ടെ​യാ​ണ് അ​മ്പ​ല​പ്പു​ഴ സി ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി വ​ള്ള​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് ലോ​റി​ക​ള്‍ ക​ട​ന്നു​പോ​കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി​യ​ത്.