അ​പ​ക​ട​ക​ര​മാ​യി ബൈ​ക്ക് ഓ​ടി​ച്ച​യാ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ ന​ട​പ​ടി
Saturday, September 18, 2021 11:19 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സ് മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യി ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ച​യാ​ളു​ടെ ലൈ​സ​ന്‍​സും വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും റ​ദ്ദാ​ക്കും. മു​ന്‍​ച​ക്രം ഉ​യ​ര്‍​ത്തി വാ​ഹ​നം ഓ​ടി​ച്ച മു​ല്ല​യ്ക്ക​ല്‍ പാ​ല​സ് വാ​ര്‍​ഡി​ല്‍ ആ​കാ​ശ് ഭ​വ​ന​ത്തി​ലെ ആ​കാ​ശ് കെ. ​ദാ​സി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ശി​പാ​ര്‍​ശ ചെ​യ്ത​ത്. എം​വി​ഐ ജി​ന്‍​സ​ണ്‍ സേ​വ്യ​ര്‍ പോ​ള്‍, എ​എം​വി​ഐ​മാ​രാ​യ വി​മ​ല്‍ റാ​ഫേ​ല്‍, പി.​കെ. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ച് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​തു വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യ​താ​യും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ പി.​ആ​ര്‍. സു​മേ​ഷ് അ​റി​യി​ച്ചു.