പൊ​ളി​​ക്കു​ക​യാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ അ​സ്ഥി​കൂ​ട​ങ്ങ​ൾ
Sunday, September 19, 2021 9:56 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ക​ല്ലു​പാ​ല​ത്തി​നു സ​മീ​പം പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ര​ണ്ടു ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലി​ന്‍റെ​യും ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ട​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​ക​ൾ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. അ​സ്ഥി​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ള്ള​തി​നാ​ൽ വൈ​ദ്യ​പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഡോ​ക്ട​ർ​മാ​ർ ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് സം​ശ​യ​മു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ​ട​ക്കം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​സ്ഥി​കൂ​ടം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്നു ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കൂ.

ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​വു​മു​ണ്ട്. അ​ഞ്ചി​ല​ധി​കം പേ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ കൈ​മ​റി​ഞ്ഞു​വ​ന്ന വി​ശാ​ല​മാ​യ സ്ഥ​ല​വും കെ​ട്ടി​ട​വും ഇ​പ്പോ​ൾ വ്യാ​പാ​രി​യാ​യ ക​ണ്ണ​ൻ എ​ന്ന​യാ​ളാ​ണ് വി​ല​യ്ക്കു വാ​ങ്ങി​യ​ത്. കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​മു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ൾ പ​രാ​തി പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​ഉ​ട​മ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ടു നീ​ക്കം ചെ​യ്യ​ൽ ജോ​ലി തു​ട​ങ്ങി. വീ​ടി​നു സ​മീ​പ​ത്തു ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ കെ​ട്ടി​യ നി​ല​യി​ൽ അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ ദു​രു​ഹ​ത ഇ​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.എ​ട്ടു​വ​ർ​ഷം മു​മ്പ് ഡോ​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണി​ത്. ത​ല​യോ​ട്ടി​ക​ൾ ര​ണ്ടാ​യി മു​റി​ച്ച നി​ല​യി​ലു​ള്ള​വ​യാ​ണ്. വാ​രി​യെ​ല്ലി​ന്‍റേ​യും അ​സ്ഥി​യു​ടെ​യും ഭാ​ഗ​ങ്ങ​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ശാ​സ​ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ അ​സ്ഥി​യു​ടെ കാ​ല​പ്പ​ഴ​ക്കം അ​റി​യാ​ൻ ക​ഴി​യൂ. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​ദ​യാ​സ്റ്റു​ഡി​യോ​യി​ൽ ച​ല​ച്ചി​ത്ര ചി​ത്രീ​ക​ര​ണം ന​ട​ന്നി​രു​ന്ന കാ​ല​യ​ള​വി​ൽ ന​ടി​മാ​രാ​യ ലളിത, രാഗിണി, പ​ത്മി​നി സ​ഹോ​ദ​രി​മാ​ർ താ​മ​സി​ച്ചി​രു​ന്ന​തും ഇ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പി​ന്നീ​ട് ഒ​രു ഡോ​ക്ട​ർ ഏ​റ​ക്കാ​ലം താ​മ​സി​ച്ചി​രു​ന്നു. ഈ ​വീ​ട്ടി​ൽ അ​ന്ന​ത്തെ കെ​ട്ടി​ട ഉ​ട​മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്പ​തി​ക​ളും താ​മ​സി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി മു​ൻ​കാ​ല​ങ്ങ​ളി​ലെ കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും വാ​ട​ക​യ്ക്കു താ​മ​സി​ച്ച​വ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.