കാ​യം​കു​ള​ത്ത് ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് കൂ​ട്ട സ്ഥ​ലംമാ​റ്റം
Sunday, September 19, 2021 10:01 PM IST
കാ​യം​കു​ളം: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് കൂ​ട്ട സ്ഥ​ലംമാ​റ്റം 55 ജീ​വ​ന​ക്കാ​രെ​യാ​ണ് ഒ​റ്റ​യ​ടി​ക്കു സ്ഥ​ലം മാ​റ്റി​യ​ത് . 52ക​ണ്ട​ക്ട​ർ​മാ​രെ​യും മൂ​ന്നു ഡ്രൈ​വ​ർ​മാ​രെ​യും സ്ഥ​ലം മാ​റ്റി കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രേ​യും വി​ദൂ​ര ജി​ല്ല​ക​ളി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത് . സ്ട്രെം​ഗ്ത് അ​ഡ്ജ​സ്റ്റ്മെ​ന്‍റെ​ന്ന പേ​രി​ൽ കോ​ഴി​ക്കോ​ട്,പൊ​ന്നാ​നി, ത​ല​ശേ​രി, തി​രു​വ​മ്പാ​ടി, തൊ​ട്ടി​ൽ​പാ​ലം , വ​ട​ക​ര, ഹ​രി​പ്പാ​ട് മാ​വേ​ലി​ക്ക​ര ഡി​പ്പോ​ക​ളി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് . 117 ക​ണ്ട​ക്ട​ർ​മാ​രും 80 ഡ്രൈ​വ​ർ​മാ​രു​മാ​ണ് കാ​യം​കു​ളം ഡി​പ്പോ​യി​ലു​ള്ള​ത് . 55 പേ​ർ കാ​യം​കു​ള​ത്ത് നി​ന്നും സ്ഥ​ലം മാ​റ്റ​പ്പെ​ടു​മ്പോ​ൾ പ​ക​ര​മാ​യി എ​ത്തു​ന്ന​ത് ആ​റു പേ​ർ മാ​ത്ര​മാ​ണ്.
സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് ല​ഭി​ച്ച ക​ണ്ട​ക്ട​ർ​മാ​രെ​ല്ലാ​വ​രും കാ​യം​കു​ള​ത്തും സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി നോ​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ലെ​ത്തു​ന്ന​തും തി​രി​കെ പോ​കു​ന്ന​തും ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്.
കോ​വി​ഡി​നു മു​മ്പ് ഒ​രു സൂ​പ്പ​ർ​ഫാ​സ്റ്റും 18 ഫാ​സ്റ്റ് പാ​സ​ഞ്ച​റും 49 ഓ​ർ​ഡി​ന​റി​യും ഉ​ൾ​പ്പ​ടെ 68 സ​ർ​വീ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത് . ഇ​പ്പോ​ൾ 17 ഫാ​സ്റ്റ് പാ​സ​ഞ്ച​റും 12 ഓ​ർ​ഡി​ന​റി​യും ഒ​രു സൂ​പ്പ​ർ​ഫാ​സ്റ്റും ഉ​ൾ​പ്പ​ടെ കേ​വ​ലം 30 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത് . 72 ബ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 40ഓ​ളം ബ​സു​ക​ൾ മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. 32 ബ​സു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ഡി​പ്പോ​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.