പാ​ട​ത്ത് മ​ട​വീ​ണു; വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ൽ
Tuesday, September 21, 2021 10:35 PM IST
അ​മ്പ​ല​പ്പു​ഴ: പു​ഞ്ച​കൃ​ഷി​ക്ക് നി​ലം ഒ​രു​ക്കു​ന്ന​തി​നി​ടെ മ​ട വീ​ണു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് ക​ന​കാ​ശേ​രി മു​ന്നൂ​റാം പാ​ട​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ മ​ട​വീ​ണ​ത്. 55 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ത്തി​ന്‍റെ തെ​ക്കു കി​ഴ​ക്കേ​ പു​റം​ബ​ണ്ടി​ൽ 10 മീ​റ്റ​റോ​ളം നീ​ളം ത​ക​ർ​ന്നു. 46 ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണു​ള്ള​ത്.

പാ​ട​ശേ​ഖ​രസ​മി​തി സെ​ക്ര​ട്ട​റി വി.​പ്ര​ദീ​പ്, പ്ര​സി​ഡ​ന്‍റ് ശ്യാം​രാ​ജ് എ​ന്നി​വ​രു​ടെ നി​വേ​ദ​നം​ പ​രി​ഗ​ണി​ച്ച് കെ​എ​ൽ​ഡിസിയി​ൽനി​ന്ന് 4.45 കോ​ടി​യി​ല​ധി​കം രൂ​പ പു​റം​ബ​ണ്ട് ക​ല്ലുകെ​ട്ടി ബ​ല​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ട​വീ​ഴ്ച ഉ​ണ്ടാ​യ​ത്. മ​ട​വീ​ണ പാ​ടം എ​ച്ച്. സ​ലാം എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലും ഉ​ള്ളി​ലു​മാ​യി ക​ഴി​യു​ന്ന 35 ഓ​ളം കു​ടും​ബ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യ​തി​നാ​ൽ ബ​ണ്ടു പ​ണി പൂ​ർ​ത്തി​യാ​ക്കി വെ​ള്ളം പ​മ്പു ചെ​യ്ത് കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് എംഎൽഎ പാ​ട​ശേ​ഖ​രസ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് നി​ർ​ദേശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ബാ​ബു, എം. ​ര​ഘു, എ. ​അ​രു​ൺ​ലാ​ൽ, മ​നു​മോ​ഹ​ൻ എ​ന്നി​വ​രും എംഎൽഎയ്ക്കൊപ്പ​മു​ണ്ടാ​യി​രു​ന്നു.