അ​ന്ന​ദാ​ന​ത്തി​ന്‍റെ 16 വ​ർ​ഷ ച​രി​ത്ര​വു​മാ​യി എ​ഴു​പു​ന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക
Thursday, September 23, 2021 9:56 PM IST
തു​റ​വൂ​ർ: വി​ശ​ക്കു​ന്ന​വ​ന് അ​ന്നം ന​ൽ​കി​യ​തി​ന്‍റെ 16 വ​ർ​ഷ ച​രി​ത്ര​വു​മാ​യി എ​ഴു​പു​ന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക. വി​ശു​ദ്ധ മ​ത്താ​യി​യു​ടെ സു​വി​ശേ​ഷം 25/31-46 വ​രെ​യു​ള്ള അ​വ​സാ​ന വി​ധി എ​ന്ന തി​രു​വ​ച​ന​ഭാ​ഗ​മാ​ണ് ദേ​വാ​ല​യ​ത്തി​നു കീ​ഴി​ൽ 16 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന സെ​ഹി​യോ​ൻ ഊ​ട്ടു​ശാ​ല​യ്ക്ക് ആ​ധാ​രം. ഒ​രാ​ളും പ​ട്ടി​ണി​യി​ലാ​വാ​തി​രി​ക്കാ​ൻ തു​ട​ങ്ങി വ​ച്ച ഊ​ട്ടു​ശാ​ല നി​സ്വാ​ർ​ഥ ഉ​പ​കാ​രി​ക​ളാ​യ ധാ​രാ​ളം സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്താ​ൽ കോ​വി​ഡും ലോ​ക്ഡൗ​ണും ആ​രം​ഭി​ച്ച നാ​ൾ മു​ത​ൽ ശ​രാ​ശ​രി 200 ന​ടു​ത്ത് പൊ​തി​ച്ചോ​റു​ക​ൾ ദി​ന​വും ത​യാ​റാ​ക്കി മു​ട​ങ്ങാ​തെ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു.

കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും ജീ​വി​ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​ർ​ക്കും അ​ത്താ​ണി​യാ​വാ​ൻ സെ​ഹി​യോ​ൻ ഊ​ട്ടു​ശാ​ല​യ് ക്കു ക​ഴി​യു​ന്നു. സ്വ​ദേ​ശ​ത്തും ഇതരസം​സ്ഥാ​ന​ത്തും വി​ദേ​ശ​ത്തു​മു​ള്ള​വ​രാ​ണ് അ​ന്ന​ദാ​ന​ത്തി​നു​ള്ള സ​ഹാ​യം ന​ൽ​കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മു​ൻ കേ​ന്ദ്ര മ​ന്ത്രി പ്ര​ഫ. കെ.​വി. തോ​മ​സ് ഊ​ട്ടു​ശാ​ല സ​ന്ദ​ർ​ശി​ച്ച് അ​ർ​ഹ​രാ​യ 50 പേ​ർ​ക്കു പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി. കോ​വി​ഡ് വി​ഷ​മ​ത​ക​ള​നു​ഭി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ ജാ​തി​മ​ത​ഭേ​ദ​മെന്യേ ര​ണ്ടു​നേ​ര​വു ആ​ഹാ​ര​വും മ​രു​ന്നും ന​ല്ക​ലും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്ക​ലും ന​ട​ത്തു​ന്നു. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12നു ​പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് പൊ​തി​ച്ചോ​ർ വി​ത​ര​ണം തു​ട​ങ്ങു​ന്ന​ത്.