ര​ണ്ടാം ​കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​നാ​ശം
Thursday, September 23, 2021 9:58 PM IST
മ​ങ്കൊ​മ്പ്: ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി വ​രി​നെ​ല്ലി​ന്‍റെ സാ​ന്നി​ധ്യം മൂ​ലം ന​ശി​ക്കു​ന്നു. 65 ഏ​ക്ക​ർ വ​രു​ന്ന ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ചി​റ​ക്കു​പു​റം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ വ​രി​നെ​ല്ലി​ന്‍റെ ആ​ക്ര​മ​ണം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വി​ത ക​ഴി​ഞ്ഞു 82 മു​ത​ൽ തൊ​ണ്ണൂ​റു ദി​വ​സം വ​രെ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലു​ള്ള​ത്. കൃ​ഷി​ജോ​ലി​ക​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ ഘ​ട്ട​ത്തി​ലാ​ണ് അ​മി​ത​മാ​യ വ​രി​നെ​ല്ലി​ന്‍റെ സാ​ന്നി​ധ്യം ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ന്ന​ത്.

സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി വ​രി​നെ​ല്ലു നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും അ​സ്ത​മി​ച്ച​തോ​ടെ കൂ​ടു​ത​ൽ വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ ഇ​തു​വ​രെ ന​ട്ടു​വ​ള​ർ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ൾ ക​ള​നാ​ശി​നി ത​ളി​ച്ചു ക​രി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നു. കൂ​ട്ടു​മ്മേ​ൽ ത​ങ്ക​ച്ച​ൻ എ​ന്ന ക​ർ​ഷ​ക​ന്‍റെ അ​ഞ്ചേ​ക്ക​റി​ലെ നെ​ൽ​ച്ചെ​ടി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി ഫ്രാ​ൻ​സിസ് കു​രു​വി​ള​യു​ടെ​യും ഏ​റെ നാ​ള​ത്തെ അ​ധ്വാ​നം വെ​ള്ള​ത്തി​ലാ​യി. ഉ​ള്ള സ്വ​ർ​ണം പ​ണ​യം വ​ച്ചു പാ​ട്ട​കൃ​ഷി​ക്കി​റ​ങ്ങി​യ ചേ​ന്ന​മ​റ്റം ത​ങ്ക​ച്ച​നെ​ന്ന ക​ർ​ഷ​ക​ന്‍റെ നെ​ൽ​ച്ചെ​ടി​ക​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

45 ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും പാ​ട്ട​ക്ക​ർ​ഷ​ക​രാ​ണ്. നി​ല​വി​ൽ ന​സ്ര​ത്തു റോ​ഡി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള 45 ഏ​ക്ക​റി​ലെ കൃ​ഷി​യെ​യും വ​രി​നെ​ല്ലി​ന്‍റെ ആ​ക്ര​മ​ണം ബാ​ധി​ച്ചു ക​ഴി​ഞ്ഞു. പ​ത്തേ​ക്ക​റി​ലെ കൃ​ഷി ക​ർ​ഷ​ക​ർ ക​രി​ച്ചു​ക​ള​ഞ്ഞി​ട്ടു​ണ്ട്. വ​രി​നെ​ല്ലി​ന്‍റെ ആ​ക്ര​മ​ണം മു​ൻ വ​ർ​ഷ​ങ്ങ​ളി​ലു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ​യാ​ണ് തീ​വ്ര​മാ​യ​ത്. പ​തി​വു പോ​ലെ നി​ല​മൊ​രു​ക്ക​ലി​ന്‍റെ ഘ​ട്ട​ത്തി​ൽ പാ​ട​ത്തു ക​ള കി​ളി​ർ​പ്പി​ച്ചു വെ​ള്ളം ക​യ​റ്റി​യി​രു​ന്നു.

കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ്, പ്ര​ധാ ന​മ​ന്ത്രി ഫ​സ​ൽ ഭീ​മ യോ​ജ​ന എ​ന്നി​വ പ്ര​കാ​രം വി​ള ഇ​ൻ​ഷ്വ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മു​ൻ കാ​ല​ങ്ങ​ളി​ലെ അ​നു​ഭ​വം വ​ച്ചുനോ​ക്കു​മ്പോ​ൾ നി​രാ​ശ​യാ​കും ഫ​ല​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ൽനി​ന്നും ആ​ശ്വാ​സ​ക​ര​മാ​യ ഒ​രു മ​റു​പ​ടി പോ​ലും ല​ഭി​ക്കാ​ത്ത​തി​നാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് ക​ർ​ഷ​ക​ർ.

അ​ടു​ത്ത വ​ർ​ഷം ആ​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷ​ത്തെ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള വ​ഴി.