ജ്വ​ല്ല​റി​യു​ടെ ഭി​ത്തി​തു​ര​ന്ന് ക​വ​ർ​ച്ച: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, September 24, 2021 10:19 PM IST
കാ​യം​കു​ളം: ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന് 10 കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പോ​ലീ​സ് പിടി​യി​ലാ​യി. ത​മി​ഴ്നാ​ട് ക​ട​ലൂ​ർ സ്വ​ദേ​ശി ക​ണ്ണ​ൻ, കാ​യം​കു​ളം കീ​രി​ക്കാ​ട് മാ​ട​വ​ന കി​ഴ​ക്കേ​തി​ൽ ആ​ടു കി​ളി എ​ന്ന് വി​ളി​ക്കു​ന്ന നൗ​ഷാ​ദ്(45 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 10ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു കാ​യം​കു​ളം സാ​ധു​പു​രം ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്നു മോ​ഷ​ണം ന​ട​ന്ന​ത്.
ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ണ്ണ​ൻ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും കൊ​ല​പാ​ത​ക​കേ​സി​ലും പ്ര​തി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​യി​ൽ ജ്വ​ല്ല​റി മോ​ഷ​ണ​ത്തി​നി​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ൽ ത​ള്ളി​യ കേ​സി​ലെ പ്ര​തി​യാ​ണ് ക​ണ്ണ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചു പ​രോ​ളി​ൽ ഇ​റ​ങ്ങി​യ ശേ​ഷ​മാ​ണ് കാ​യം​കു​ള​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​ത്.
കാ​യം​കു​ളം സ്വ​ദേ​ശി ആ​ടു​കി​ളി നൗ​ഷാ​ദ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​ർ പൊ​ളി​ച്ച് മോ​ഷ​ണം ഉ​ൾ​പ്പെടെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജ​യി​ലി​ൽ വ​ച്ച് ക​ണ്ണ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം മോ​ഷ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത് . പ്ര​തി​ക​ളെ സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പും ന​ട​ത്തി. കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം സി​ഐ മു​ഹ​മ്മ​ദ്‌ ഷാ​ഫി, ക​രീ​ല​കു​ള​ങ്ങ​ര സി​ഐ സു​ധി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു . കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെന്നും പോ​ലീ​സ് പ​റ​ഞ്ഞു