മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി
Saturday, September 25, 2021 10:55 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ല്ലി​ശേ​രി കെ​എ​സ്ഇ​ബി സെ​ക‌്ഷ​ൻ ഓ​ഫീ​സി​നു സ​മീ​പം മ​ത്സ്യ​മാ​ലി​ന്യ​ങ്ങ​ളും കോ​ഴി മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​താ​യി പ​രാ​തി. തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ലാ​ണ് കെ​എ​സ്ഇ​ബി സെ​ക‌്ഷ​ൻ ഓ​ഫീ​സ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. എം​സി റോ​ഡി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​റ​യ​ന​ക്കു​ഴി- വെ​ട്ടി​ക്കോ​ട്ട് റോ​ഡി​നു സ​മീ​പ​മാ​ണ് കെ​എ​സ്ഇ​ബി ഓ​ഫീ​സ് കെ​ട്ടി​ടം. സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ണ്ട​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. പ​റ​യ​ന​ക്കു​ഴി പാ​ട​ശേ​ഖ​ര​ത്തേ​ക്കും വെ​ട്ടി​ക്കോ​ട്ട് ഭാ​ഗ​ത്തേ​ക്കും ഇ​വി​ടെ​യു​ള്ള ക്ഷേ​ത്ര​ത്തി​ലേ​ക്കും പോ​കു​ന്ന വ​ഴി​ക്കു സ​മീ​പ​മാ​ണി​ത്.
മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ ക​ഴി​യി​ല്ല​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. പു​റ​ത്തുനി​ന്നും വ​രു​ന്ന​ചി​ല്ല​റ മ​ത്സ്യ​വ്യാ​പാ​രി​ക​ളും വാ​ഹ​ന​ത്തി​ൽ വ​ന്നു മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. പാ​ട​ശേ​ഖ​ര​ത്തും കു​ള​ങ്ങ​ളി​ലും നീ​ർ​ത്ത​ട​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​തു ശ്ര​ദ്ധ​യി​ൽ പ്പെട്ടാ​ൽ അ​തി​ന്‍റെ ചി​ത്ര​മെ​ടു​ത്ത് പ​രാ​തി​യ​ട​ക്കം ജി​ല്ല​യി​ൽ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സെ​ക‌്ഷ​നി​ൽ അ​യ​ച്ചു​കൊ​ടു​ത്താ​ൽ ഉ​ട​ൻ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ജി​ല്ലാ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ഇ​തി​നാ​യി പ്ര​ത്യേ​ക വാ​ട്‌​സാ​പ്പ് ന​മ്പ​റും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ലേ​ക്കു പ​രാ​തി അ​യ​ച്ചി​ട്ടും ന​ട​പ​ടി ആ​യി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​ലി​ന്യം ചീ​ഞ്ഞ​ഴു​കി പ്ര​ദേ​ശ​മാ​കെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​മു​ണ്ട്.