സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ സെ​മി​നാ​റും ച​ര്‍​ച്ച​ക​ളും
Sunday, September 26, 2021 9:10 PM IST
എ​ട​ത്വ: ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ന്‍റെ സോ​ഷ്യ​ല്‍ ഔ​ട്ട് റീ​ച്ച് (സാ​മൂ​ഹി​ക വ്യാ​പ​ന പ​രി​പാ​ടി) പ്രോ​ഗ്രാ​മാ​യ ഈ​സോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി സു​വോ​ള​ജി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി 28 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ നാ​ലു വ​രെ സെ​മി​നാ​ർ സെ​ഷ​നു​ക​ലും ച​ര്‍​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​അ​നി​താ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ദി​ന​മാ​യ നാ​ളെ മ​നു​ഷ്യ​നും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ലും 29ന് ​സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലും 30ന് ​പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള​ല്ലാ​ത്ത രോ​ഗ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലും ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു വ്യ​ക്തി ശു​ചി​ത്വ​വും രോ​ഗ പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ലും സ​മാ​പ​ന ദി​ന​മാ​യ നാ​ലി​നു പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലും ച​ർ​ച്ച​ക​ളും ന​ട​ക്കും.
ഒ​ക്ടോ​ബ​ര്‍ നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ഹെ​ഡ്മാ​സ്റ്റ​ര്‍ ടോം ​ജെ. കൂ​ട്ട​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യും.