ന​വീ​ക​രി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​നം
Sunday, September 26, 2021 9:13 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ- മ​ധു​ര റോ​ഡി​ല്‍ കൈ​ചൂ​ണ്ടി ജം​ഗ്ഷ​ന്‍ മു​ത​ല്‍ മു​ഹ​മ്മ വ​രെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പു​ന​ര്‍​നി​ര്‍​മി​ച്ച ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു. 10.6 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ 10 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ന​വീ​ക​രി​ച്ച​ത്. ച​ട​ങ്ങി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​എം. ആ​രി​ഫ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മ​ഹീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. റി​യാ​സ്, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. അ​ജി​ത് കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ബീ​ന, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ മോ​ള​മ്മ തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.