ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Monday, September 27, 2021 10:19 PM IST
തു​റ​വൂ​ർ: മ​ദ്യ​പി​ച്ച് ആം​ബു​ല​ൻ​സ് ഓ​ടി​ക്കാ​നെ​ത്തി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ നാ​ട്ടു​കാ​ർ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഓ​ടി ര​ക്ഷ​പ്പെ​ട്ടു . ക​ഴി​ഞ്ഞ ദി​വ​സം തു​റ​വു​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം . രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി എ​ത്തി​യ രോ​ഗി​യ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു അ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ ആ​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തി.
വാ​ഹ​ന​ത്തി​ൽ രോ​ഗി​യെ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച​താ​യി സം​ശ​യം തോ​ന്നി. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​മാ​യി ത​ർ​ക്ക​മാ​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രു ആം​ബു​ല​ൻ​സ് വി​ളി​ച്ചാ​ണ് രോ​ഗി​യെ കൊ​ണ്ടു​പോ​യ​ത് .
പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡും ചെ​യ്തു . അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മു​ള്ള ആ​ശു​പ​തി​യു​ടെ പു​തി​യ ആം​ബു​ല​ൻ​സാ​ണ്.