ടൂ​റി​സം ദി​നാ​ഘോ​ഷം
Monday, September 27, 2021 10:19 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ഹോം​സ്റ്റേ ആ​ൻ​ഡ് ടു​റി​സം സൊ​സൈ​റ്റി- കേ​ര​ള ഹാ​റ്റ്സ് ആ​ല​പ്പു​ഴ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ടൂ​റി​സം ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​ന്‍റെ മാ​രാ​രി​ക്കു​ളം ബീ​ച്ച് എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം-​വൃ​ത്തി​യു​ള്ള പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ ക​ട​ൽ​ത്തീ​രം പ​ദ്ധ​തി മാ​രാ​രി​ക്കു​ളം വ​ട​ക്ക് ‌പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. ഷി​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​രാ​രി​ക്കു​ളം ബീ​ച്ചി​ൽ ആ​ദ്യ​മാ​യി ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ മാ​രാ​രി ബീ​ച്ച് റി​സോ​ർ​ട്ടി​നെ ആ​ദ​രി​ച്ചു.
ടാ​ക്സി ഡ്രൈ​വ​ർ ന​ടേ​ശ​ൻ, ഓ​ട്ടോ ഡ്രൈ​വ​ർ ബാ​ബു എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. കേ​ര​ള ഹാ​റ്റ്സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബി അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ജു ഈ​രേ​ശേ​രി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജു അ​ല​ക്സ്, മാ​രാ​രി ബീ​ച്ച് റി​സോ​ർ​ട്ട് മാ​നേ​ജ​ർ ജോ​ണി ടോം, ​പി​ആ​ർ​ഒ സ​ജീ​വ്, ഔ​സേ​പ്പ്കു​ട്ടി ചെ​മ്പേ​ഴ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യ പ്ര​മേ​ഹ പ​രി​ശോ​ധ​ന

ആ​ല​പ്പു​ഴ: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നാ​ളെ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ പ്ര​മേ​ഹ പ​രി​ശോ​ധ​ന ക്യാ​ന്പ് ആ​ല​പ്പു​ഴ​യി​ലും ന​ട​ത്തു​ന്നു.
29നു ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒ​ന്നു​വ​രെ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള റോ​ട്ട​റി ഹാ​ളി​ലാ​ണ് പ​രി​ശോ​ധ​ന. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9447103958, 9562502591.