വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചി​ട്ടും കു​ള​ന്പു​രോ​ഗ​ത്തി​നു ശ​മ​ന​മി​ല്ല
Wednesday, October 13, 2021 10:18 PM IST
അ​മ്പ​ല​പ്പു​ഴ: വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചി​ട്ടും കു​ള​മ്പ് രോ​ഗം ശ​മി​ക്കു​ന്നി​ല്ല. നി​ര​വ​ധി പ​ശു​ക്ക​ൾ ച​ത്തൊ​ടു​ങ്ങു​ന്നു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് പോ​ട്ട​ത്ത​റ കി​ഴ​ക്കേ​തി​ൽ ക​ന​ക​മ്മ​യു​ടെ ഒ​രു പ​ശു​വും ഇ​രു​പ​ത്തി ര​ണ്ടി​ൽ കു​മാ​രി​യു​ടെ മൂ​ന്നു പ​ശു​ക്ക​ളു​മാ​ണ് ച​ത്ത​ത്. സ​മീ​പ​ത്തെ സു​നി​ലി​ന്‍റെ നാ​ലു​പ​ശു​ക്ക​ൾ​ക്കും രോ​ഗ​ല​ക്ഷ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ഴ​മാ​ത്ത് കി​ഴ​ക്കേ​തി​ൽ ശോ​ഭാ മ​നോ​ഹ​ര​ന്‍റെ പ്ര​സ​വി​ച്ച് ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള 68,000 രൂ​പ​യു​ടെ പ​ശു​വും ച​ത്തി​രു​ന്നു.
ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തും ഇ​തേ രീ​തി​യി​ൽ കു​ള​മ്പു രോ​ഗം വ്യാ​പ​ക​മാ​കു​ന്ന​ത് ക്ഷീ​ര ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു മാ​സം മു​ന്പാ​ണ് ജി​ല്ല​യി​ൽ കു​ള​മ്പ് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്. ഒ​രാ​ഴ്ച മു​മ്പ് സം​സ്ഥാ​ന​ത്ത് കു​ള​മ്പു രോ​ഗ​ത്തി​നെ​തി​രെ ക​ന്നു​കാ​ലി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​നും തു​ട​ക്ക​മി​ട്ടി​രു​ന്നു.​
എ​ന്നാ​ൽ തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ രോ​ഗ ല​ക്ഷ​ണ​ത്തോ​ടെ ക​ന്നു​കാ​ലി​ക​ൾ ച​ത്തു തു​ട​ങ്ങി​യി​രി​ക്കു​ന്ന​തും. രോ​ഗം ബാ​ധി​ച്ച ക​ന്നു​കാ​ലി​ക​ൾ ര​ക്ഷ​പെ​ട്ടാ​ലും പാ​ൽ ഉ​ല്പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന​തും ക്ഷീ​ര മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.