ലൈ​റ്റ് ഹൗ​സി​ല്‍ ലി​ഫ്റ്റ് സ്ഥാ​പി​ക്ക​ല്‍; ആ​ലോ​ച​നാ യോ​ഗം ചേ​ര്‍​ന്നു
Wednesday, October 13, 2021 10:22 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ പൈ​തൃ​ക സ്മാ​ര​ക​മാ​യ ലൈ​റ്റ് ഹൗ​സി​ല്‍ ക​യ​റു​ന്ന​തി​നു പു​റ​ത്തു​നി​ന്നും ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് എ.​എം. ആ​രി​ഫ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലോ​ച​നാ യോ​ഗം ചേ​ര്‍​ന്നു. ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര തു​റ​മു​ഖ-​ഷി​പ്പിം​ഗ് മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളി​നെ എം​പി നേ​രി​ല്‍ ക​ണ്ടു നി​വേ​ദ​ന​വും ന​ല്‍​കി​യി​രു​ന്നു.

ഒ​രു മാ​സ​ത്തി​ന​കം സാ​ധ്യ​താ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ എം​പി നി​ർ​ദേ​ശി​ച്ചു. തൃ​ശൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ക.

അ​നു​മ​തി ല​ഭി​ച്ച് ര​ണ്ടു​മാ​സ​ത്തി​ന​കം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ല​പ്പു​ഴ ലൈ​റ്റ് ഹൗ​സ് 1862ലാ​ണ് സ്ഥാ​പി​ച്ച​ത്. ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ ലൈ​റ്റ് ഹൗ​സ് ഉ​പ​ഡ​യ​റ​ക്ട​ര്‍ പ്ര​കാ​ശ് റ​ണ്‍​പൂ​ര, പ്ര​ഫ. സു​ജി​ത്ത്, പ്ര​ഫ. ബി​ജു, ഡോ. ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.