മാ​വേ​ലി​ക്ക​ര മേ​ഖ​ല​യി​ൽ 450 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Saturday, October 16, 2021 9:46 PM IST
മാ​വേ​ലി​ക്ക​ര: മ​ഴ ശ​ക്ത​മാ​യി തു​ട​ര​വേ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​യ​രു​ന്നു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ, ചെ​ട്ടി​കു​ള​ങ്ങ​ര, ത​ഴ​ക്ക​ര, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 450 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ൽ 60, ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ 350, ത​ഴ​ക്ക​ര 25, തെ​ക്കേ​ക്ക​ര 15 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഒ​ട്ടേ​റെ വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ൽ ക​ണ്ടി​യൂ​ർ, കു​രു​വി​ക്കാ​ട്, പ്രാ​യി​ക്ക​ര, സ്രാ​മ്പി​ക്ക​ൽ ചി​റ, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ വ​ഴു​വാ​ടി, വെ​ട്ടി​യാ​ർ, കു​ന്നം, ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ക​രി​പ്പു​ഴ വ​ട​ക്ക്, ആ​ച്ചം​വാ​തു​ക്ക​ല്‍, കോ​ഴി​പ്പാ​ലം, മ​റ്റം വ​ട​ക്ക്, ക​ണ്ണ​മം​ഗ​ലം, വ​ട​ക്കേ​ത്തു​ണ്ടം ഭാ​ഗ​ങ്ങ​ളി​ലാ​ണു ദു​രി​തം കൂ​ടു​ത​ല്‍.
കോ​ഴി​പ്പാ​ലം ഭാ​ഗ​ത്തു റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​ണ്. പ്രാ​യി​ക്ക​ര അ​മ്പാ​ടി​യി​ൽ കെ.​ജെ.​മോ​ഹ​ന​ൻ​പി​ള്ള​യു​ടെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്കു ഇ​ടി​ഞ്ഞു വീ​ണു. മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ കു​രു​വി​ക്കാ​ട് ക​ള​ത്തി​ൽ ന​ട​രാ​ജ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗം മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണു. ത​ഴ​ക്ക​ര വെ​ട്ടി​യാ​ർ തു​ണ്ടി​ത്ത​റ​യി​ൽ കു​ഞ്ഞ​ച്ച​ന്റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞു താ​ണു. അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണു തീ​ര​ത്തെ വീ​ടു​ക​ളു​ടെ മു​റ്റ​ത്തു വെ​ള​ളം ക​യ​റി​യ​ത്. ആ​റ്റി​ലൂ​ടെ കി​ഴ​ക്ക​ന്‍ വെ​ള​ള​ത്തി​ന്‍റെ ഒ​ഴു​ക്കു ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. മ​റ്റം വ​ട​ക്ക് കീ​ച്ചേ​രി​ല്‍ ക​ട​വ് വെ​ള​ള​ത്തി​ല്‍ മു​ങ്ങി​യ നി​ല​യി​ലാ​ണ്.
കോ​ഴി​പ്പാ​ലം-​കീ​ച്ചേ​രി​ല്‍ ക​ട​വ് റോ​ഡി​ലും ക​രി​പ്പു​ഴ-​ആ​ച്ചം​വാ​തു​ക്ക​ല്‍ റോ​ഡി​ലും മു​ട്ടൊ​പ്പം വെ​ള​ള​മു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള​ള വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​രി​പ്പു​ഴ പാ​ല​ത്തി​നു വ​ട​ക്കു ക​രി​പ്പു​ഴ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​വി​ടെ റോ​ഡും വെ​ള​ള​ത്തി​ല്‍ മു​ങ്ങി​യ​തോ​ടെ പു​റം​ലോ​ക​ത്ത് നി​ന്ന് ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​ത്തു​ള്ള ഏ​ഴു​വി​ല്ലേ​ജു​ക​ളി​ൽ അ​തീ​വ​ജാ​ഗ്ര​ത​യാ​ണു പു​ല​ർ​ത്തു​ന്ന​ത്. ത​ഴ​ക്ക​ര​യി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ എം.​എ​സ്.​അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി.