ഓ​വ​ര്‍​ബ്രി​ഡ്ജി​ന് താ​ഴത്തെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി
Tuesday, October 19, 2021 10:21 PM IST
തു​റ​വൂ​ർ: അ​രൂ​ര്‍ മു​ക്ക​ത്തെ റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജി​ന് താ​ഴെ​യു​ള്ള വെ​ള്ള​ക്കെ​ട്ട് യാ​ത്രി​ക​ര്‍​ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
റെ​യി​ല്‍​വേ ഓ​വ​ര്‍​ബ്രി​ഡ്ജി​ന് താ​ഴെ​യു​ള്ള പ്ര​ദേ​ശം ആ​യ​തി​നാ​ല്‍ റെ​യി​ല്‍​വേ​യു​ടെ എ​ന്‍​ഒ​സി ല​ഭി​ക്കാ​തെ യാ​തൊ​രു പ്ര​വൃ​ത്തി​യും ന​ട​ത്തു​വാ​നും സാ​ധി​ക്കി​ല്ല. സ​മീ​പ പ്ര​ദേ​ശ​ത്തെ കു​റ​ച്ച് കു​ടും​ബ​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍​ക​ണ​ക്ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നും റെ​യി​ല്‍​വേ​യു​ടെ എ​ന്‍​ഒ​സി ആ​വ​ശ്യ​മാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ ഏ​രി​യ മാ​നേ​ജ​ര്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി.​എ​ന്‍​ജി​നി​യ​ര്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യി ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി.
തു​ട​ർ​ന്ന് ഇ​തി​നാ​യി യോ​ഗം ചേ​രു​ക​യും വി​ഷ​യ​ങ്ങ​ളു​ടെ ഗൗ​ര​വം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം റെ​യി​ല്‍​വേ ഏ​രി​യാ മാ​നേ​ജ​ര്‍ നി​ഥി​ന്‍ റോ​ബ​ര്‍​ട്ടി​നെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​വാ​ന്‍ നിയോഗിക്കു​ക​യും ചെ​യ്തി​രു​ന്നു. ഏ​രി​യാ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ ഉ​റ​പ്പ് ന​ല്‍​കി.