നെ​ടു​മ്പ്ര​ക്കാ​ട്- വി​ള​ക്കു​മ​രം പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Wednesday, October 20, 2021 10:24 PM IST
ചേ​ർ​ത്ത​ല: അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​നെ​യും ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന നെ​ടു​മ്പ്ര​ക്കാ​ട്- വി​ള​ക്കു​മ​രം പാ​ലം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. പാ​ല​ത്തി​ന്‍റെ ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും അ​പ്രോ​ച്ച് റോ​ഡി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചേ​ര്‍​ത്ത​ല- അ​രൂ​ക്കു​റ്റി റോ​ഡി​ല്‍ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ചെ​ങ്ങ​ണ്ട പാ​ല​ത്തി​നും ചേ​ര്‍​ത്ത​ല- അ​രൂ​ക്കു​റ്റി റോ​ഡി​നും സ​മാ​ന്ത​ര​മാ​യാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ചെ​ങ്ങ​ണ്ട​ക്കാ​യ​ലി​നു കു​റ​കെ ര​ണ്ടു​ഭാ​ഗ​ങ്ങ​ളാ​യി 136 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 11 മീ​റ്റ​ര്‍ വീ​തി​യി​ലും പാ​ലം ഒ​രു​ങ്ങു​ന്ന​ത്. 2004ല്‍ ​ആ​രം​ഭി​ച്ച നി​ര്‍​മ്മാ​ണം ഇ​ട​യ്ക്കു മു​ട​ങ്ങി​യി​രു​ന്നു. മു​ന്‍​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ​യും എ.​എം. ആ​രി​ഫ് എം​പി​യു​ടെ​യും ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് 2019ലാ​ണ് പു​ന​രാ​രം​ഭി​ച്ച​ത