ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍ ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണം
Wednesday, October 20, 2021 10:24 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ല്‍ ഫ്രാ​ന്‍​സി​സ്‌​ക​ന്‍ മൂ​ന്നാം സ​ഭ​യ്ക്ക് കേ​ര​ള​ത്തി​ല്‍ തു​ട​ക്ക​മി​ട്ട ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ 113-ാം ച​ര​മ​വാ​ര്‍​ഷി​കം ഇ​ന്നു​മു​ത​ല്‍ ന​വം​ബ​ര്‍ ഒ​ന്നു​വ​രെ ആ​ച​രി​ക്കും. 21 മു​ത​ല്‍ 31 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, തു​ട​ര്‍​ന്ന് ക​ബ​റി​ട​ത്തി​ങ്ക​ല്‍ ഒ​പ്പീ​സ്, പ്രാ​ർ​ഥ​ന.
ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​മാ​യ ന​വം​ബ​ര്‍ ഒ​ന്നി​നു രാ​വി​ലെ ആ​റി​ന്, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. എ​ട്ടു​മു​ത​ല്‍ 11 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 11 നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ക​ബ​റി​ട​ത്തി​ങ്ക​ല്‍ ഒ​പ്പീ​സ്. 12.30നു ​നേ​ര്‍​ച്ച​ഭ​ക്ഷ​ണ​വി​ത​ര​ണം.
വി​കാ​രി ഫാ.​മാ​ത്യു ചൂ​ര​വ​ടി, പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ.​സി​ബി​ച്ച​ന്‍ പു​തി​യി​ടം, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ സി​സ്റ്റ​ര്‍ അ​ന​റ്റ് ചാ​ല​ങ്ങാ​ടി, അ​തി​രൂ​പ​താ സ്പി​രി​ച്വ​ല്‍ അ​സി​സ്റ്റ​ന്‍റ് ഫാ. ​മൈ​ക്കി​ള്‍ പ​റു​ശേ​രി, എ​സ്എ​ഫ്ഒ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് വ​ലി​യ​പ​റ​മ്പ്, എ​ട​ത്വ റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റ് സാ​ബു ക​രി​ക്ക​മ്പ​ള്ളി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​റ്റി. ജോ​സ് വാ​ഴ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.