ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Friday, October 22, 2021 1:07 AM IST
മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടം​പേ​രൂ​രിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ മാ​ന്നാ​ർ ജ​ന​മൈ​ത്രി പോ​ലീസി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ അ​നീ​ഷ്. എ​സ് ആ​ണ് ക്ലാ​സ് ന​ൽ​കി​യ​ത്. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ 11,13 വാ​ർ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽനി​ന്നു മാ​റി അ​ൻ​പ​തോ​ളം ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന കു​ട്ടം​പേ​രൂ​ർ എ​സ് കെവി ഹൈസ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ള്ള പ​തി​ന​ഞ്ചോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്ന​ത്.