ദു​രി​താ​ശ്വാ​സ-ക​ഞ്ഞി​വീ​ഴ്ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളി​ല്ലെ​ന്ന് പ​രാ​തി
Friday, October 22, 2021 1:08 AM IST
എ​ട​ത്വ: സ​ര്‍​ക്കാ​ര്‍ ക​ഞ്ഞി​വീ​ഴ്ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​വി​ടേ​ക്കു വേ​ണ്ട ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. അ​ടി​യ​ന്ത​ര​മാ​യി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​റോ​ട് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​രി​യും സാ​ധ​ന​ങ്ങ​ളും കൊ​ടു​ക്കാ​നാ​യി വി​ല്ലേ​ജോ​ഫീ​സി​ല്‍ നി​ന്ന് ഗ്രൂ​വ​ല്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​പ്ലൈ​കോ​യി​ല്‍ നി​ന്നും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. വി​ത​ര​ണം ചെ​യ്യേ​ണ്ട സാ​ധ​ന​ങ്ങ​ള്‍ ഒ​ന്നും സ​പ്ലൈ​കോ​യി​ല്‍ ഇ​തു​വ​രെ എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ത്തു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പ് ത​ന്ന​താ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി പ​റ​ഞ്ഞു.

ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ദു​രി​ത​ശ്വാ​സ ക്യാ​മ്പു​ക​ളും എം​പി സ​ന്ദ​ര്‍​ശി​ച്ചു. ഡി​സി​സി ഉ​പാ​ധ്യ​ക്ഷൻ‍ സ​ജി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ്, ജ​നു​ബ് പു​ഷ്പാ​ക​ര​ന്‍, എ​ന്നി​വ​രും എം​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.