മ​ര​ങ്ങ​ള്‍ വീ​ണ് ക്ഷേ​ത്ര​ത്തി​നു വ്യാ​പ​ക നാ​ശം
Friday, October 22, 2021 10:36 PM IST
എ​ട​ത്വ: മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് ച​ങ്ങ​ങ്ക​രി ശ്രീ​ധ​ര്‍​മശാ​സ്ത ക്ഷേ​ത്ര​ത്തി​ല്‍ വ്യാ​പ​ക നാ​ശം. ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍, ഊ​ട്ടു​പു​ര, നാ​ഗ​ക്ഷേ​ത്രം, കി​ണ​ര്‍ എ​ന്നി​വ​യാ​ണ് ത​ക​ര്‍​ന്ന​ത്. കഴിഞ്ഞദിവസം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തുനി​ന്ന് വ​ലി​യ പു​ളി​മ​ര​വും തെ​ങ്ങു​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​ര​ങ്ങ​ള്‍ വീ​ണ് ശ്രീ​കോ​വി​ലി​ന്‍റെ ഓ​ടു​ക​ളും ഊ​ട്ടു​പു​ര​യും നാ​ഗ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭി​ത്തി​യും മ​തി​ലും കി​ണ​റി​ന്‍റെ റിം​ഗു​ക​ളും ത​ക​ര്‍​ന്നു. ഊ​ട്ടു​പു​ര പ​കു​തി​യി​ലേ​റെ നി​ലം​പ​റ്റി. ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ത​ന്നെ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റി​യി​രു​ന്നു.

പാ​യ​ക​ളും ബെ​ഡ്ഷീ​റ്റു​ക​ളും
വി​ത​ര​ണം ചെ​യ്തു

ഹ​രി​പ്പാ​ട്: എ​ൻ​ടി​പി​സി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി 2020-22 ന്‍റെ ​ഭാ​ഗ​മാ​യി മു​ട്ടം പ​മ്പ് ഹൗ​സി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ പാ​യ​ക​ളും ബെ​ഡ്ഷീ​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്.​കെ. റാം, ​സു​മി​ത്ര (പ്ര​സി​ഡ​ന്‍റ്, എ​ൻ​ജെ​എ​ൽ​സി), ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.