അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 22, 2021 10:36 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ഫോ​ട്ടോ​ഗ്ര​ഫ​ര്‍​മാ​രു​ടെ പാ​ന​ലി​ല്‍ ക​രാ​ര്‍ നി​യ​​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2023 മാ​ര്‍​ച്ച് 31 വ​രെ​യാ​ണ് പാ​ന​ലി​ന്‍റെ കാ​ലാ​വ​ധി. അ​പേ​ക്ഷ​ക​ര്‍ ഡി​ജി​റ്റ​ല്‍ എ​സ്എ​ല്‍​ആ​ര്‍ /മി​റ​ര്‍​ലെ​സ് കാ​മ​റ സ്വ​ന്ത​മാ​യി ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫോ​ട്ടോ​ഗ്ര​ഫ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കും പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഈ ​ത​സ്തി​ക​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും വൈ​ഫൈ കാ​മ​റ​യു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന ല​ഭി​ക്കും.
വ്യ​ക്തി​വി​വ​ര​ങ്ങ​ളും കൈ​വ​ശ​മു​ള്ള കാ​മ​റ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന അ​പേ​ക്ഷ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ആ​ല​പ്പു​ഴ-688001 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ 28 നു ​മു​ന്‍​പ് ല​ഭി​ക്ക​ണം. ക​വ​റി​നു പു​റ​ത്ത് ഫോ​ട്ടോ​ഗ്ര​ഫ​ര്‍ പാ​ന​ലി​ലേ​ക്കു​ള്ള അ​പേ​ക്ഷ എ​ന്ന് എ​ഴു​ത​ണം. [email protected] com എ​ന്ന വി​ലാ​സ​ത്തി​ലും അ​പേ​ക്ഷ​ക​ള്‍ അ​യ​യ്ക്കാം.
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്വാ​ത​ന്ത്ര്യം, ഭ​യം, പ്ര​തീ​ക്ഷ എ​ന്നീ മൂ​ന്നു വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. 18നും 40 ​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. വീ​ഡി​യോ​ക​ള്‍ httsp://reels2021.ksywb.in/ എ​ന്ന ലി​ങ്കി​ല്‍ ഒ​ക്ടോ​ബ​ര്‍ 31ന​കം അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.