കെഎൽഎമ്മിന്‍റെ നേതൃത്വത്തിൽ എ​ൽപി ​സ്കൂ​ൾ ശു​ചീ​ക​രി​ച്ചു
Sunday, October 24, 2021 10:36 PM IST
മു​ഹ​മ്മ​: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് (കെഎ​ൽഎം) ​നേ​തൃ​ത്ത്വ​ൽ മു​ഹ​മ്മ ലൂ​ഥ​ർ മി​ഷ​ൻ എ​ൽപി ​സ്കൂ​ൾ ശു​ചീ​ക​രി​ച്ചു. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് വി​ഭു ജോ​സ​ഫ് അ​ധ്യക്ഷ​ത വഹിച്ചു.
മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി ഫാ.​ ജോ​ണ്‍ പ​രു​വ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തം​ഗം കെ.എ​സ്. സു​രേ​ഷ്, ജോ​ളി അ​ജി​ത​ൻ, മ​ണി​ച്ചി, പ്രി​യ​ങ്ക, ത​ങ്ക​ച്ച​ൻ പു​ല്ലം​പാ​റ, ലാ​ലി​ച്ച​ൻ പാ​പ്പാ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

മാ​ന്നാ​ർ: പതിനൊന്ന് കെ​വിയിൽ ട​ച്ചിം​ഗ് ജോലികൾ നടക്കു​ന്ന​തി​നാ​ൽ സ്പി​ൻ ടെ​ക്, മി​നി ന​ന്പ​ർ ഒ​ന്ന്, ര​ണ്ട് ആ​റ്റ്മാ​ലി, തേ​വ​രി​ക്ക​ൽ, പാ​ട്ട​ന്പ​ലം, പൊ​ന്നാ​ന്പ​ള്ളി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ആ​മ​യി​ട ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത്‌ , നാ​ഗം​കു​ള​ങ്ങ​ര ഫെ​റി, വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പാ​റ​യി​ൽ ഭാ​ഗം, പാ​റ​യി​ൽ വ​ട​ക്ക്, ബി​വി​എ​ൽ​പി​എ​സ്, മേ​നാ​ശേ​രി മ​ണ്ഡ​പം, ആ​ന​ക്കൊ​ട്ടി​ൽ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗീ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും