ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന കി​ട​പ്പു​രോ​ഗി മ​രി​ച്ചു
Monday, October 25, 2021 10:18 PM IST
മാ​ന്നാ​ർ: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന കി​ട​പ്പു​രോ​ഗി മ​രി​ച്ചു.മാ​ന്നാ​ർ പാ​വു​ക്ക​ര പ​ന്ത​ലാ​റ്റി​ച്ചി​റ​യി​ൽ മ​ണ​ലി​ൽ തെ​ക്കേ​തി​ൽ രാ​ജ​പ്പ​ൻ ആ​ചാ​രി (73)ആ​ണ് മ​രി​ച്ച​ത്. മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം അ​ക്ഷ​ര എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ജ​പ്പ​ൻ ആ​ചാ​രി ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ിച്ചത്.സ്വ​ന്തം സ്ഥ​ല​ത്ത് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​ദേ​ശി​ക്ക​ട​വി​ന​ടു​ത്തു​ള്ള പൊ​തു ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്. ഭാ​ര്യ: പ​രേ​ത​യാ​യ സു​മ​തി. മ​ക്ക​ൾ: സ​ത്യ കു​മാ​ർ, രാ​ഖി, സീ​മ.