നെ​ല്ലു​ത്പാ​ദ​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്
Sunday, November 21, 2021 10:37 PM IST
ഹ​രി​പ്പാ​ട്: കുട്ടനാട്ടിലുംഅ​പ്പ​ർ കു​ട്ട​നാ​ട്ടി​ലടക്കം നെ​ല്ലു​ത്പാ​ദ​നം പ്ര​തി​സ​ന്ധി​യി​ലാ​കാ​ൻ സാ​ധ്യ​ത. തു​ട​ർ​ച്ച​യാ​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും ക​ന​ത്ത മ​ഴ​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും കു​ട്ട​നാ​ട്-​അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി നെ​ല്ലു​ല്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ജി​ല്ല​യി​ലെ അ​മ്പ​ത്തി​നാ​ലാ​യി​ര​ത്തി​ല​ധി​കം ഹെ​ക്ട​ർ വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ൽ ഉ​ദ്ദേ​ശം 36000 ത്തോ​ളം കു​ട്ട​നാ​ട് അ​പ്പ​ർ​കു​ട്ട​നാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​താ​ണ്. ഇ​വി​ടെ നാ​മ​മാ​ത്ര പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ച്ചു കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളും കാ​യ​ലി​നു സ​മാ​ന​മാ​യി വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്.
സാ​ധാ​ര​ണ ഗ​തി​യി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഓ​ഗ​സ്റ്റു മു​ത​ൽ കൃ​ഷി​യി​റ​ക്കി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലേ ഒ​ക്ടോ​ബ​ർ അ​വ​സാ​നം മു​ത​ൽ ന​വം​ബ​ർ പ​കു​തി​യോ​ടെ വി​ത​യി​റ​ക്ക് ആ​രം​ഭി​ക്കാ​നാ​കൂ. എ​ങ്കി​ലേ മാ​ർ​ച്ച് അ​വ​സാ​നം ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തോ​ടെ വി​ള​വെ​ടു​പ്പും പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ പോ​ലും ഒ​ന്ന​ര മാ​സ​ത്തോ​ളം കാ​ത്തി​രി​ക്ക​ണം. പു​റം ബ​ണ്ടു​ക​ള്‍ അ​ട​ച്ച് മോ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ച് വെ​ള്ളം വ​റ്റി​ക്ക​ണം. പാ​ടം ഒ​രു​ക്ക​ണം. വ​ര​മ്പ് കു​ത്ത​ണം വി​ത്ത് ക​ണ്ടെ​ത്ത​ണം ഇ​ങ്ങ​നെ അ​ന​ന്ത​മാ​യി കി​ട​ക്കു​ക​യാ​ണ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഡി​സം​ബ​ർ അ​വ​സാ​നം വ​രെ​യെ​ങ്കി​ലും ചു​രു​ങ്ങി​യ​ത് ക​ർ​ഷ​ക​ർ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. കൃ​ഷി​യി​റ​ക്കി​യാ​ൽ മേ​യ് പ​കു​തി​യോ​ടെ​യേ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യൂ. ഇ​താ​ണ് ക​ർ​ഷ​ക​രെ കു​ഴ​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടു​ക​ളു​ടെ ബ​ല​ഹീ​ന​ത​ക​ളും സ​മു​ദ്ര​നി​ര​പ്പി​നേ​ക്കാ​ൾ താ​ഴ്ന്നു കി​ട​ക്കു​ന്നു എ​ന്ന​തി​നാ​ലും വി​ള​വെ​ടു​പ്പ് മ​ഴ സീ​സ​ണി​ലാ​കും എ​ന്ന​തു​മാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി. കൊ​യ്ത്തു​മെ​തി​യ​ന്ത്ര​ങ്ങ​ൾ ജി​ല്ല​യി​ൽ ഇ​ല്ലാ​ത്ത​തും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളി​ലെ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​വു​മൊ​ക്കെ ക​ർ​ഷ​ക​ർ മു​ന്നി​ൽ കാ​ണു​ന്നു. ഇ​തും കു​ട്ട​നാ​ട് അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​രെ കൃ​ഷി​യി​റ​ക്കി​ൽ നി​ന്ന് പി​ന്മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു.