ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Monday, November 29, 2021 10:11 PM IST
മാ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യാ​യ ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ കാ​വും​പു​റ​ത്ത് വ​ട​ക്കേ​തി​ൽ മ​ണി​ക്കു​ട്ട​നും ഏ​ഴം​ഗ​കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ഇ​ടി​ഞ്ഞു വീ​ണ​ത്. വീ​ഴു​ന്ന ശ​ബ്‌​ദം കേ​ട്ടു​ണ​ർ​ന്ന മ​ണി​ക്കു​ട്ട​നും സ​ഹോ​ദ​ര​നും മു​റി​ക്കു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പി​താ​വ് ചെ​ല്ല​പ്പ​നെ​യും മാ​താ​വ് സ​ര​സ​മ്മ​യെ​യും പു​റ​ത്തെ​ടു​ത്തു. സ​ര​സ​മ്മ​യെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​ദീ​പ് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി റ​വ​ന്യു അ​ധി​കാ​രി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. മെ​ംബർ​മാ​രാ​യ പ്ര​സ​ന്ന, ജി.​ജ​യ​ദേ​വ്, ഗോ​പ​ൻ ചെ​ന്നി​ത്ത​ല, പ്ര​വീ​ൺ കാ​രാ​ഴ്മ എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു