കേ​ന്ദ്രീ​യ വി​ദ്യാ​ല​യം നി​ല​നി​ർ​ത്താ​ൻ പ​രി​ശ്ര​മി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Monday, November 29, 2021 10:13 PM IST
ആ​ല​പ്പു​ഴ: എ​ൻ​ടി​പി​സി കാ​യം​കു​ളം കേ​ന്ദ്രീയ വി​ദ്യാ​ല​യം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 14 കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സാ​നി​ച്ച​തി​നാ​ൽ അ​ട​ച്ചു​പൂ​ട്ടേ​ണ്ടിവ​രു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശ്രീ ​ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ എ. ​എം. ആ​രി​ഫ് എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി. മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെത്തു​ട​ർ​ന്ന് എം​പി മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും കേ​ന്ദ്രീയ വി​ദ്യാ​ല​യം നി​ല​നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. കേ​ന്ദ്രീയ വി​ദ്യാ​ല​യം നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന് മ​ന്ത്രി എം​പി​ക്കു ഉ​റ​പ്പു​ന​ൽ​കി.