കു​ടി​ശി​ക നി​വാ​ര​ണ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ട​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ
Tuesday, November 30, 2021 10:51 PM IST
ആ​ല​പ്പു​ഴ: മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മ​പ്ര​കാ​രം 2017 ജൂ​ണ്‍ 30 വ​രെ​യു​ള്ള കു​ടി​ശി​കത്തു​ക​യും പി​ഴ​ക​ളും പ​ലി​ശ​യു​മെ​ല്ലാം അ​ടയ്​ക്കാ​നും ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യാ​യ ആം​ന​സ്റ്റി സ്കീം ​പ്ര​കാ​രം അ​പേ​ക്ഷി​ക്കാ​നു​മു​ള്ള തീ​യ​തി നീ​ട്ടി ന​ല്ക​ണ​മെ​ന്നു വ്യ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി. നി​ല​വി​ൽ തീ​യ​തി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചി​രു​ന്നു.
ആം​ന​സ്റ്റി പ​ദ്ധ​തി 2021 പ്ര​കാ​രം അ​പേ​ക്ഷി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം കു​ടി​ശി​ക തു​ക​യു​ടെ 70 ശ​ത​മാ​ന​ത്തി​ന്‍റെ 20 ശ​ത​മാ​നം ഒ​രു മാ​സ​ത്തി​നു​ള്ളി​ലും ബാ​ക്കി തു​ക ഗ​ഡു​ക്കളാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. ഒ​റ്റത്തവ​ണയാ​യി അ​ട​യ്ക്കു​ക​യാ​ണ​ങ്കി​ൽ 60 ശ​ത​മാ​നം മ​തി. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രി-വ്യ​വ​സാ​യി സ​മൂ​ഹ​ത്തി​നു കു​ടി​ശി​കത്തുക​ക​ൾ ഒ​രു​മി​ച്ചോ ഗ​ഡു​ക്കളാ​യോ അ​ട​യ്ക്കാ​നാ​കി​ല്ല.
അ​തി​നാ​ൽ കു​ടി​ശി​കനി​വാ​ര​ണ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി മാ​ർ​ച്ച് 31 വ​രെ നീ​ട്ടു​ക​യും മി​നി​മം 12 ഗ​ഡു​ക്കളാ​യി​ട്ട് അ​ട​യ്ക്കാ​നു​ള്ള സാ​വ​കാ​ശമെ​ങ്കി​ലും ന​ൽ​കു​ക​യും വേ​ണ​മെ​ന്നു വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു. തീ​ർ​പ്പാകാ​തെ കി​ട​ക്കു​ന്ന അ​പ്പീ​ലു​ക​ളി​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പാ​ക്കു​ക​യോ അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തി തീ​രു​മാ​നം ഉ​ണ്ടാ​ക്കുക​യോ ചെ​യ്താ​ൽ അ​നിശ്ചിത​മാ​യി​ട്ടു​ള്ള കു​ടി​ശി​കപ്പിരി​വ് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ൽ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യും രാ​ജു അ​പ്സ​ര അ​റി​യി​ച്ചു.