അ​നു​മോ​ദ​ന സ​മ്മേ​ള​നം
Tuesday, November 30, 2021 10:53 PM IST
എ​ട​ത്വ: ത​ല​വ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ളു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി. പൂ​ർ​വ​ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം എ​ട​ത്വ എ​സ്ഐ ടി.​ഷാം​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പി. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഷാ​ജി​ത, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ അ​ഞ്ജ​ന, ഹൈ​സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സു​ജ, പൂ​ർ​വ​അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ ഗോ​പി​നാ​ഥ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എ​സ്. അ​ര​വി​ന്ദ​ൻ, കൃ​ഷ്ണ​ൻ കു​ട്ടി, ഗോ​പി​നാ​ഥ് ആ​ന​ന്ദാ​ല​യം, അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ എ​ട​ത്വ സ്റ്റേ​ഷ​നി​ൽനി​ന്ന് വി​ര​മി​ക്കു​ന്ന റ്റി. ​ഷാം​ജി​യെ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പി. ​ചെ​റി​യാ​ൻ ആ​ദ​രി​ച്ചു.