ച​ക്കു​ള​ത്തു​കാ​വി​ല്‍ പ​ന്ത്ര​ണ്ട് നോ​യ​മ്പ് മ​ഹോ​ത്സ​വ​ത്തി​ന് 16നു ​കൊ​ടി​യേ​റും
Thursday, December 2, 2021 10:41 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ പ​ന്ത്ര​ണ്ടു നോ​യ​മ്പ് മ​ഹോ​ത്സ​വ​ത്തി​ന് 16നു ​കൊ​ടി​യേ​റി 27നു​സ​മാ​പി​ക്കും. 16നു ​രാ​വി​ലെ ഒ​ന്പ​തി​നു തൃ​ക്കൊ​ടി​യേ​റ്റി​നു​ള്ള കൊ​ടി​യും കൊ​ടി​ക്ക​യ​റും​ നീ​രേ​റ്റു​പു​റം 10-ാം ന​മ്പ​ര്‍ എ​സ്എ​ന്‍​ഡി​പി ശാ​ഖാ​യോ​ഗ മ​ന്ദി​ര​ത്തി​ല്‍നി​ന്നും ച​ക്കു​ള​ത്തു​കാ​വി​ലേ​ക്ക് എ​ത്തി​ച്ചേ​രും. മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, ക്ഷേ​ത്ര​ത​ന്ത്രി ഒ​ള​ശ​മം​ഗ​ല​ത്ത് ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്കൊ​ടി​യേ​റ്റും ച​മ​യ​ക്കൊ​ടി​യേ​റ്റും ന​ട​ക്കും. ക്ഷേ​ത്ര​കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. എ​ല്ലാ ദി​വ​സ​വും നാ​ലി​ന് പ​ള്ളി​യു​ണ​ര്‍​ത്ത​ല്‍, നി​ര്‍​മാ​ല്യ​ദ​ര്‍​ശ​നം, സൂ​ക്ത​ജ​പം, ഉ​ഷ​പൂ​ജ, ബ​ലി, ഉ​ച്ച​പൂ​ജ, പ്ര​സാ​ദം ഊ​ട്ട്, വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന, അ​ത്താ​ഴ​പൂ​ജ, ക​ള​മെ​ഴു​ത്തും പാ​ട്ടും എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 17നു ​ആ​ദി​വെ​ള്ളി​യാ​ഴ്ച പ്ര​ശ​സ്ത​മാ​യ നാ​രീ​പൂ​ജ ന​ട​ക്കും. പ​ത്മ​ശ്രീ അ​വാ​ര്‍​ഡ് ജേ​താ​വ് ല​ക്ഷ്മി​കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 26ന് ​ക​ല​ശ​വും തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര​യും, 27ന് ​ച​ക്ക​ര​ക്കു​ള​ത്തി​ല്‍ ആ​റാ​ട്ടും മ​ഞ്ഞനീ​രാ​ട്ടും കൊ​ടി​യി​റ​ക്ക​വും ന​ട​ക്കും.