സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു
Saturday, December 4, 2021 10:44 PM IST
മാ​വേ​ലി​ക്ക​ര: ചെ​റി​യ​നാ​ട്ടെ സി​വി​ല്‍ സ​പ്ലൈ​സ് ഗോ​ഡൗ​ണ്‍ അ​ട​ച്ചു പൂ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട ചെ​ങ്ങ​ന്നൂ​ര്‍ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​നി​ലെ 24 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ മാ​വേ​ലി​ക്ക​ര സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു.
സി​പി​എം മാ​വേ​ലി​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​മ​ധു​സൂ​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ചെ​ങ്ങ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി എം.​കെ. മ​നോ​ജ്, എ​ച്ച്എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഉ​മ്മ​ന്‍, ഹെ​ഡ്ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ മാ​വേ​ലി​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി കെ ​മു​ര​ളീ​ധ​ര​ന്‍, ഐ​എ​ന്‍​ടി​യു​സി നേ​താ​വ് പ്ര​വീ​ണ്‍ എ​ന്‍. പ്ര​ഭ, എ​ച്ച്എം​എ​സ് നേ​താ​വ് ഭാ​സി, സി​ഐ​ടി​യു നേ​താ​വ് എം.​എ​സ്. സ​ന്തോ​ഷ്, ബി​എം​എ​സ് നേ​താ​വ് ദേ​വ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.