വ​ലി​യ​ഴീ​ക്ക​ൽ പാ​ല​ത്തി​ൽ ഭാ​രപ​രി​ശോ​ധ​ന തു​ട​ങ്ങി
Sunday, January 16, 2022 10:33 PM IST
ഹ​രി​പ്പാ​ട്: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വ​ലി​യ​ഴീ​ക്ക​ൽ പാ​ല​ത്തി​ൽ ഭാ​ര പ​രി​ശോ​ധ​ന തു​ട​ങ്ങി. ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കും. പാ​ല​ത്തി​ന്‍റെ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വ​ട​ക്കേ അ​റ്റ​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്പാ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗ​ത്താ​ണ് ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഈ ​ഭാ​ഗ​ത്ത് പാ​ല​ത്തി​നു മു​ക​ളി​ലാ​യി 35 ട​ൺ ഭാ​ര​മു​ള്ള നാ​ലു ലോ​റി​ക​ൾ 24 മ​ണി​ക്കൂ​ർ നേ​രം നി​ർ​ത്തി​യി​ട്ടാ​ണ് പ​രി​ശോ​ധ​ന. സ​മാ​ന​മാ​യ രീ​തി​യി​ൽ തെ​ക്ക് ഭാ​ഗ​ത്തും പി​ന്നീ​ട് ആ​ർ​ച്ച് സ്പാ​നു​ക​ൾ സ്ഥി​തി​ച​യ്യു​ന്ന ഭാ​ഗ​ത്തും പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​മ​രാ​മ​ത്ത് ഹ​രി​പ്പാ​ട്പാ​ലം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഡോ.​സി​നി, അ​സി.​എ​ൻ​ജി​നിയ​ർ അ​നു കെ. ​പീ​റ്റ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഭാ​ര​പ​രി​ശോ​ധ​ന ക​ഴി​യു​ന്ന​തോ​ടെ പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും. പാ​ല​ത്തി​ൽ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​നം അ​ടു​ത്ത മാ​സ​ത്തേ​ക്ക് മാ​റ്റി​വെ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.