ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ആ​റ്റി​ൽ ഒ​ഴു​കു​ന്നു
Tuesday, January 18, 2022 10:55 PM IST
മ​ങ്കൊ​മ്പ്: കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ക​ർ​മ സേ​ന ശേ​ഖ​രി​ച്ചു​വ​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വേ​മ്പ​നാ​ട് കാ​യ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​യി പ​രാ​തി. ഇ​തിനു പു​റമേ ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും​ ആ​ക്ഷേ​പ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ കു​പ്പ​പ്പു​റം ന​ടു​ത്തു​രു​ത്ത് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ൾ തോ​റും ക​യ​റി ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വ​ള്ള​ത്തി​ൽ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ലേ​ക്ക് (എം സി​എ​ഫ്) കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ആ​റ്റു​തീ​ര​ത്തു വ​ച്ച​ശേ​ഷം സേ​നാം​ഗ​ങ്ങ​ൾ മ​റ്റൊ​രി​ട​ത്തേ​ക്കു പോ​യ​സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ ആ​ൾ ത​ന്നെ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി ആ​രോ​പി​ക്കു​ന്ന​ത്. ചാ​ക്കു​ക​ളി​ൽ കെ​ട്ടി​വ​ച്ചി​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ട​ഴി​ച്ച​ശേ​ഷം ആ​റ്റി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കാ​യ​ലി​ൽ വ​ലി​ച്ചെ​റി​യ​പ്പെ​ട്ട മു​ഴു​വ​ൻ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച് എം​സി​എ​ഫി​ൽ എ​ത്തി​ച്ചു.

കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​തി​ൽ​പ്പ​ടി അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണം മാ​തൃ​കാ​പ​ര​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. 30 ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 60 ശ​ത​മാ​ന​ത്തോ​ളം വീ​ടു​ക​ളും ഭൂ​രി​ഭാ​ഗം ക​ട​ക​ളും കൃ​ത്യ​മാ​യി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൈ​മാ​റു​ന്നു​ണ്ട്. മാ​സം​തോ​റും ര​ണ്ടു ട​ൺ വീ​തം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ത​രം തി​രി​ച്ച് പു​നഃ​ചം​ക്ര​മ​ണ​ത്തി​നാ​യി ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി​വ​രു​ന്ന​ത്.

2021 ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള 9 മാ​സ​ക്കാ​ലം കൊ​ണ്ട് 18221 കി​ലോ പ്ലാ​സ്റ്റി​ക് ആ​ണ് ശേ​ഖ​രി​ച്ച് ത​രം തി​രി​ച്ച് കൈ​മാ​റി​യ​താ​യി ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. മാ​ലി​ന്യ പ​രി​പാ​ല​നരം​ഗ​ത്ത് വ​ലി​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്തി​നെ​യും ഹ​രി​ത ക​ർ​മ സേ​ന​യെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​മാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്ന് ഭ​ര​ണസ​മ​തി ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ച്ചു കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട്, ഹ​രി​ത​കേ​ര​ള മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി. പ്ര​സാ​ദ് പ​റ​ഞ്ഞു.

പ്ര​സീ​ത മി​നി​ൽ കു​മാ​ർ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.