മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളു​ടെ എ​ണ്ണം കൂ​ട്ട​രു​ത്: മ​ദ്യ​വി​രു​ദ്ധ സ​മി​തി
Friday, January 21, 2022 10:48 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ കൂ​ടു​ത​ൽ മ​ദ്യ​വി​ല്പ​നശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽനി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ ദി​ലീ​പ് ചെ​റി​യ​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷീ​ല ജ​ഗ​ധ​ര​ൻ, ഇ.​ ഷാ​ബ്ദീ​ൻ, ജോ​ർ​ജ് തോ​മ​സ്, പി.​ജെ. ജയിം​സ്, ബി​നു, സി.​ രാ​ജ​ൻ തി​രു​വ​ല്ല, ജി​ജി ജോ​സ​ഫ് എ​രു​മേ​ലി, മി​നി തോ​മ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.

വെ​റ്റ​റി​ന​റി
ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് അ​വ​സ​രം

ആ​ല​പ്പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന രാ​ത്രി​കാ​ല അ​ടി​യ​ന്തര വെ​റ്റ​റി​ന​റി സേ​വ​നം പ​ദ്ധ​തി​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി കൗ​ൺ​സി​ൽ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള വെ​റ്റ​റി​ന​റി ബി​രു​ദ​ധാ​രി​ക​ളെ നി​യ​മി​ക്കു​ന്നു. 89 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. ജോ​ലി​സ​മ​യം ആ​ഴ്ച​യി​ൽ ആ​റു​പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റുമു​ത​ൽ രാ​വി​ലെ ആ​റുവ​രെ. പ്ര​തി​മാ​സ വേ​ത​നം 43,155 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ 24നു ​11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ൺ: 0477 2252431.