മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്ക​ണം: ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Friday, January 21, 2022 10:51 PM IST
കാ​യം​കു​ളം: സ​മൂ​ഹ​ത്തി​ൽ മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ സ്കൗ​ട്ട് പോ​ലെ​യു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. ക​റ്റാ​നം പോ​പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ത്രി​ദി​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെയ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​റ്റി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര രൂ​പ​ത ക​റ​സ്പോ​ണ്ട​ന്‍റ് ഫാ.​ ജോ​ർ​ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെ​മ്പ​ർ മാ​ത്യു ഫി​ലി​പ്പ്, ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു റ്റി. ​വ​ർ​ഗീ​സ്, സി.​റ്റി. വ​ർ​ഗീ​സ്,എ​സ്. മി​നി, സെ​ലി​ൻ സ്ക​റി​യ, ഷൈ​നി പി. ​ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​ര​ണി​ക്കാ​വ് ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ സു​നി​ൽ​കു​മാ​ർ പി. ​ആ​രോ​ഗ്യ​സു​ര​ക്ഷാ ക്ലാ​സ് ന​യി​ച്ചു.