മ​ട​വീ​ഴ്ച ന​ഷ്ട​പ​രി​ഹാ​രം: സ​ർ​ക്കാ​ർ വി​വേ​ച​നം കാ​ട്ടി​യെ​ന്ന്
Friday, January 21, 2022 10:51 PM IST
ആ​ല​പ്പു​ഴ: പു​ഞ്ച​കൃ​ഷി​യി​ലു​ണ്ടാ​യ മ​ട​വീ​ഴ്ച​യി​ലും കൃ​ഷിനാ​ശ​ത്തി​ലും സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വി​വേ​ച​നം കാ​ട്ടി​യെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പു രേ​ഖ പാ​ട​ശേ​ഖ​രസ​മി​തി​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ റ​വ​ന്യു വി​ഭാ​ഗം ഇ​ട​പെ​ട്ട് കാ​ർ​ത്തി​ക​പ്പ​ള്ളി, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലെ മ​ട കു​ത്തി​യ എ​ട്ടോ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ മൂ​ലം ഒ​ഴി​വാ​ക്കി. ബാ​ക്കി പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് തു​ക ന​ൽ​കു​ക​യും ചെ​യ്തു. ന​ട​പ​ടി മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യി​ട്ടു​ള്ള​ത്. അ​ന്യാ​യ​മാ​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പു​ന​ൽ​കി. ഇ​തുസം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും കൃ​ഷിമ​ന്ത്രി​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​ൻ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഹ​രി​പ്പാ​ട്, കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ സം​യു​ക്ത നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​റ​പ്പു​റ​ത്ത് മു​ര​ളി, തോ​മ​സു​കു​ട്ടി മു​ട്ട​ശേ​രി, സി​ബി മൂ​ലം​കു​ന്നം, വി. ​ശി​വ​ദാ​സ​ൻ, കെ.​വി. ജോ​ൺ, എം.​സി. ജോ​യ്പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.