മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ തി​രു​നാ​ൾ നാ​ളെ
Sunday, January 23, 2022 10:37 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ​​സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ൾ നാ​​ളെ ആ​​ഘോ​​ഷി​​ക്കും. ഇ​​ന്നു ക​​വ​​ല​​യി​​ലേ​​ക്കും നാ​​ളെ ന​​ഗ​​രം​​ചു​​റ്റി​​യും പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. പ്ര​​ദ​​ക്ഷി​​ണ​​വും തി​​രു​​നാ​​ൾ ശു​​ശ്രൂ​​ഷ​​ക​​ളും കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ പാ​​ലി​​ച്ചാ​​യി​​രി​​ക്കു​​മെ​​ന്ന് വി​​കാ​​രി റ​​വ.​ ഡോ.​ ​ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ അ​​റി​​യി​​ച്ചു. ഇ​​ന്ന് രാ​​വി​​ലെ 5.15ന് ​​ഫാ.​ ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം, 6.45ന് ​​ഫാ.​ ജോ​​സ് ഈ​​റ്റോ​​ലി​​ൽ, പ​​ത്തി​​ന് ഫാ.​ ​നൈ​​ജി​​ൽ തൊ​​ണ്ടി​​ക്കാ​​ക്കു​​ഴി, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് റ​​വ.​ ഡോ.​ ​ഐ​​സ​​ക്ക് ആ​​ല​​ഞ്ചേ​​രി എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ക​​വ​​ല പ്ര​​ദ​​ക്ഷി​​ണം. നാ​​ളെ രാ​​വി​​ലെ 5.15ന് ​​ഫാ.​ അ​​ല​​ൻ വെ​​ട്ടു​​കു​​ഴി​​യി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 6.45ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. പ​​ത്തി​​ന് ആ​​ഘോ​​ഷ​​മാ​​യ റാ​​സ കു​​ർ​​ബാ​​ന ഫാ.​ ​ജെ​​ന്നി കാ​​യം​​കു​​ള​​ത്തു​​ശേ​​രി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന ഫാ.​ ​ആ​​ന്‍റ​​ണി ആ​​ന​​ക്ക​​ല്ലു​​ങ്ക​​ൽ. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. 30ന് ​​കൊ​​ടി​​യി​​റ​​ക്ക് തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കും.