സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: സു​മ​ന​സു​ക​ളെ തേ​ടി ശാ​ന്തി​ഭ​വ​ൻ
Monday, January 24, 2022 11:02 PM IST
അ​മ്പ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പു​ന്ന​പ്ര ശാ​ന്തിഭ​വ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ട​ത്തെ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്. 20 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ഒ​ന്ന​രവ​ർ​ഷം മു​ന്പാ​ണ് ആ​രം​ഭി​ച്ച​ത്.

ഏ​ക​ദേ​ശം പത്തുല​ക്ഷം രൂ​പ കൂ​ടി ചെ​ല​വ​ഴി​ച്ചാ​ൽ മാ​ത്ര​മേ പ്ലാ​ന്‍റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കൂ. 30ന് ​മു​ന്പ് പ്ലാ​ന്‍റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ൽനി​ന്ന് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. എ​ന്നാ​ൽ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത ചൂ​ണ്ടി​ക്കാ​ട്ടി ശാ​ന്തി ഭ​വ​ൻ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രുമാ​സ​ത്തെ സാ​വ​കാ​ശം കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഒ​ന്ന​രവ​ർ​ഷം മു​ൻ​പ് പ്ലാ​ന്‍റ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ വി​ദേ​ശ ഫ​ണ്ടോ മ​റ്റ് സ​ഹാ​യ​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ശാ​ന്തിഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​ണ്. 20 ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നും 180 അ​ന്തേ​വാ​സി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​നും മ​റ്റു​മാ​യി ഒ​രുമാ​സം ഏ​ക​ദേ​ശം ഏ​ഴുല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. അ​ന്തേ​വാ​സി​ക​ളു​ടെ മ​രു​ന്നി​ന് മാ​ത്ര​മാ​യി ഏ​ക​ദേ​ശം 15,000 രൂ​പ ചെ​ല​വു വ​രും. ര​ണ്ടു വ​ർ​ഷ​മാ​യി ഗ്രാ​ൻ​ഡും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്യു ആ​ൽ​ബി​ൻ പ​റ​യു​ന്നു. 30ന് ​കാ​ൽനൂ​റ്റാ​ണ്ടു പൂ​ർ​ത്തി​യാ​കു​ന്ന ശാ​ന്തി ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് സു​മ​ന​സു​ക​ൾ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും മാ​ത്യു ആ​ൽ​ബി​ൻ അ​ഭ്യ​ർ​ഥി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ആ​ല​പ്പു​ഴ ശാ​ഖ, അ​ക്കൗ​ണ്ട് ന​മ്പ​ർ: 0001053 000007694. ഐ​എ​ഫ്എ​സ്‌സി ​കോ​ഡ് എ​സ്ഐ​ബി​എ​ൽ 0000001. ഗൂ​ഗി​ൾ പേ: 9847912735.