നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ രൂ​പം മാ​റ്റ​രു​തെന്ന് പി.​സി.​ തോ​മ​സ്
Monday, January 24, 2022 11:05 PM IST
ആ​ല​പ്പു​ഴ: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നാ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ പ്ലോ​ട്ടി​ലെ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ രൂ​പം കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​റ്റു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​സി.​ തോ​മ​സ്. ലോ​ക​ത്തി​ന് മു​ഴു​വ​ൻ വ​ലി​യ സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള ശ്രീ​നാ​രാ​യ​ണ ഗു​രു​വിനെ ആ​ക്ഷേ​പി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണി​ത്. ഈ ​ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു. ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ നാ​ണ​യം അ​ടി​ക്കാ​ൻ താ​ൻ പാ​ർ​ല​മെ​ന്‍റി​ൽ പ​രി​ശ്ര​മി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും അം​ഗീ​കാ​രം കി​ട്ടി​യി​രു​ന്നു. ഗു​രു​ദേ​വ സൂ​ക്ത​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട സ​മ​യ​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഈ ​നീ​ക്കം ശ​രി​യ​ല്ലെ​ന്നും അ​തി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ പ്ലോ​ട്ടി​ൽ മാ​റ്റം വ​രു​ത്ത​രു​തെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.