ആലപ്പുഴ: സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ 87-ാമത് വാർഷികവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അധ്യക്ഷനായി. ഫാ. ഫിലിപ്പ് തയ്യിൽ, സ്കൂൾ മാനേജർ സിസ്റ്റർ കുസുമം റോസ്, ആർ. വിനീത, പി. സതീദേവി, സനൽ ഡാലും മുഖം, സുനിമോൾ ജയിംസ്, കെ.എ. അലക്സാണ്ടർ, പൂജ ബാബു, ട്രീസ ജേക്കബ്, ബിനീറ്റാ എലിസബത്ത് ആന്റണി, വിരമിച്ച അധ്യാപകരായ ടെസി ജോസഫ്, ലൂസമ്മ ജോസഫ്, ജോളി സക്കറിയ എന്നിവർ പ്രസംഗിച്ചു.
കുടിവെള്ള വിതരണം മുടങ്ങും
ചേർത്തല: വാട്ടർ അഥോറിറ്റിയുടെ തൈക്കാട്ടുശേരിയുടെ പരിധിയിൽ പ്രധാന പമ്പിംഗ് ലൈനിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രണ്ടുദിവസം കുടിവെള്ളവിതരണം മുടങ്ങും. പള്ളിപ്പുറം മാക്കേക്കവലയ്ക്കു സമീപവും ആയുർവേദ ആശുപത്രിക്കു സമീപവും തകരാറിലായ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 29,30 തീയതികളില്‍ ചേർത്തല നഗരത്തിലും പള്ളിപ്പുറം, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല തെക്ക്, മാരാരിക്കുളം നോർത്ത് എന്നീ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയർ അറിയിച്ചു.