പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും മ​ർ​ദി​ച്ചെ​ന്നു പരാതി
Tuesday, January 25, 2022 10:43 PM IST
അ​മ്പ​ല​പ്പു​ഴ: അ​ബ്കാ​രി കേ​സി​ല്‍ റി​മാ​ൻഡിലാ​യ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ്, വ​യോ​ധി​ക​നാ​യ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും മ​ര്‍​ദിച്ച​താ​യി പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ ക​ള​രി​ക്ക​ല്‍ പ​ര​മേ​ശ്വ​ര​ന്‍(77), മ​ക​ന്‍ സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് മ​ര്‍​ദിച്ച​ത്. ഇ​ന്ന​ലെ പ​ക​ല്‍ 2.30 നാ​യി​രു​ന്നു സം​ഭ​വം. പി​ടി​യി​ലാ​യ മ​നോ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​നാ​യി രാ​വി​ലെ പോ​ലീ​സ് എ​ത്തി​യി​രു​ന്നു. വാ​ഹ​നം ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ ഉ​ച്ച​യ്ക്കുശേ​ഷം പി​ക് അ​പ്പ് വാ​നു​മാ​യി അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് എ​ത്തി. എ​ന്നാ​ല്‍ വീ​ടി​നു മു​ന്നി​ല്‍ രാ​വി​ലെ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന മ​റ്റൊ​രാ​ളു​ടെ വാ​ഹ​നം ക​ണ്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് വ​യോ​ധി​ക​നെ പോ​ലീ​സ് മ​ര്‍​ദിച്ച​തെ​ന്ന് പ​റ​യു​ന്നു. പി​താ​വി​നെ മ​ര്‍​ദിക്കു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ മ​നോ​ജി​ന്‍റെ സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദിച്ച് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. പോ​ലീ​സി​ന്‍റെ മ​ര്‍​ദന​ത്തി​ല്‍ ഇ​ട​തു​ഭാ​ഗ​ത്തെ അ​ണ​പ്പ​ല്ല് ഇ​ള​കി​യ പ​ര​മേ​ശ്വ​ര​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നെ​തി​രേ പ​ര​മേ​ശ്വ​ര​ന്‍റെ ഇ​ള​യ മ​ക​ന്‍ രാ​ജേ​ഷ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ല്‍​കി.