പോ​ലീസും നാ​ട്ടു​കാ​രും തമ്മിൽ സം​ഘ​ർ​ഷം: 13 പേ​ർ​ക്കു പ​രി​ക്ക്
Tuesday, January 25, 2022 10:45 PM IST
അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മാ​ധ​വ​ൻ മു​ക്കി​ൽ പോ​ലീസും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. പോ​ലീ​സു​കാ​രുൾ​പ്പെ​ടെ 13 പേ​ർ​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​നാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. തീ​ര​ദേ​ശ​ത്തുനി​ന്ന് പി​ടി​കൂ​ടി​യ യു​വാ​ക്ക​ളെ പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച​തി​നെ ഒ​രുവി​ഭാ​ഗം നാ​ട്ടു​കാ​ർ എ​തി​ർ​ത്തു. ഇ​തി​നി​ടെ പോ​ലീസ് ലാ​ത്തി​വീ​ശി​യ​ത് കൂ​ടു​ത​ൽ പ്ര​കോ​പ​ന​മാ​യി. തു​ട​ർ​ന്ന് ചി​ല കോ​ണു​ക​ളി​ൽനി​ന്ന് ക​ല്ലേ​റു​ണ്ടാ​യി. പു​ന്നപ്ര ​സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ ജീ​പ്പ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

സം​ഘ​ർ​ഷ​ത്തി​ൽ 9 യു​വാ​ക്ക​ൾ​ക്കും 4 പോ​ലി​സു​കാ​ർ​ക്കും പ​രി​ക്കു​പ​റ്റി. സം​ഭ​വ​മ​റി​ഞ്ഞു വ​ൻ പോ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ത്രി ഏ​റെ വൈ​കി​യും നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ തീ​ര​ത്തി​രു​ന്ന യു​വാ​ക്ക​ളെ പോ​ലി​സ് പി​ടി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ദ്യ​ല​ഹ​രി​യി​ൽ ചി​ല​ർ ബ​ഹ​ളം​വ​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.

24 പേ​ർ​ക്കെ​തി​രേ കേസ്

അ​മ്പ​ല​പ്പു​ഴ: സി​ഐ ഉ​ൾ​പ്പെടെ​യു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് പോ​ലീ​സ് ജീ​പ്പു​ക​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ 24 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.12 പേ​ർ അ​റ​സ്റ്റി​ൽ. വ​ണ്ടാ​നം പ​ടി​ഞ്ഞാ​റ് മ​ദ്യ​പ​സം​ഘം ബ​ഹ​ളം വ​യ്ക്കു​ന്നെ​ന്ന​റി​ഞ്ഞ് എത്തിയ പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ പ്ര​താ​പ​ന്ദ്ര​ൻ, പോ​ലീ​സു​കാ​രാ​യ വി​നി​ൽ, ശ​ര​ൺ, ഹോം ​ഗാ​ർ​ഡ് പീ​റ്റ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഘ​ർ​ഷ​ത്തി​ൽ രണ്ടു ജീ​പ്പു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഹോം ​ഗാ​ർ​ഡ് പീ​റ്റ​റെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന 24 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.