മൊ​ബൈ​ൽ ചൂ​ടാ​യി, പൊ​ട്ടി​ത്തെ​റി​ച്ചു; പൊ​ള്ള​ലേ​റ്റ് വി​ദ്യാ​ർ​ഥി
Tuesday, January 25, 2022 10:45 PM IST
അ​മ്പ​ല​പ്പു​ഴ: പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ഇ​ല്ല​ത്തു​പ​റ​മ്പി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ അ​മ​ൽ രാ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ചേ​ർ​ത്ത​ല 11-ാം മൈ​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചേ​ർ​ത്ത​ല​യി​ൽ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​യ അ​മ​ൽ രാ​ജ് പ​രീ​ക്ഷ​യി​ക്കുശേ​ഷം സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫോ​ൺ ചൂ​ടാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​യ്ക്കും കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മ​ൽ രാ​ജ് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ചി​കി​ത്സതേ​ടി.

പ​ശു ഓ​ട​യി​ല്‍ കു​ടു​ങ്ങി; ഫ​യ​ര്‍​ഫോ​ഴ്‌​സ് രക്ഷിച്ചു

ഹ​രി​പ്പാ​ട്: ഓ​ട​യി​ല്‍ കു​ടു​ങ്ങി​യ പ​ശു​വി​നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ശ്യാ​മ​ള ഭ​വ​ന​ത്തി​ൽ ശ്യാ​മ​ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വാ​ണ് വ​യ​ലി​നോ​ട് ചേ​ർ​ന്നു ഇ​ടു​ങ്ങി​യ ഓ​ട​യി​ല്‍ വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11നാണ് സംഭവം. ഓ​ട​യി​ലേ​ക്ക് വീ​ണ പ​ശു ക​യ​റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ കൂ​ടു​ത​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഏ​റെ വൈ​കി​യും ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റോടെ ഹ​രി​പ്പാ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹോ​സ്ബെ​ൽ​റ്റും റോ​പ്പും ഉ​പ​യോ​ഗി​ച്ച് പ​ശു​വി​നെ ക​ര​യി​ലെ​ത്തി​ച്ചു.