ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്സില്‍ പങ്കെടുക്കാനായി തെരഞ്ഞെടുക്കപ്പെട്ട ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോള്‍ ടീം പുരുഷ വിഭാഗത്തെ ജോമോന് ജോസും വനിതാ വിഭാഗത്തെ വി.ജെ. ജയലക്ഷ്മിയും നയിക്കും. ജോമോന് ജോസ്, പി.എസ്. ആന്റണി, മുഹമ്മദ് ഷിറാസ്, ഷന്‍സില്‍ മുഹമ്മദ് സെനി, മാത്യു ജോസഫ്, ഹരിഹരന് ഹരിദാസ്, യെതി സുനില്‍, കാര്‍ത്തിക് ബാബു, ആകാശ് ആന്റണി, ഡിനോയ് പി. ഡൊമിനിക്, ഷിഹാസ് സജീര്‍, ആര്. വിജിന് എന്നിവരടങ്ങുന്നതാണ് പുരുഷവിഭാഗം ടീം. അലന് ജോണ്സണ്, കെവിന് ചാക്കോ, ചെറിയാന് പോള്‍ മാത്യു, റോഷന് ഷുക്കൂര്‍, ഹാഷിം, പ്രിന്‍സ് എന്നിവരാണ് സ്റ്റാന്‍ഡ് ബൈ. മാത്യു ഡി ക്രൂസ് കോച്ചും റോണി മാത്യു മാനേജരുമാണ്.
വനിതാവിഭാഗം ടീം: അനാമിക സനല്‍, അനസൂയ സനല്‍, ആഗി ജയ്സണ്‍, ആദിത്യ എസ്. നായര്‍, ആല്‍ഗിന്‍ ആനി സൂരജ്, മറിയ ഫെര്‍ണാണ്ടസ്, അനഘ ഷാജി, അനിറ്റ തോമസ്, ധന്യ, അക്ഷര ലക്ഷ്മി, വി.ജെ. ജയലക്ഷ്മി, ശില്പ. സ്റ്റാന്‍ഡ് ബൈ: ദിയ, അല്‍വിന, ടെസ ഹര്ഷന്, ദിവ്യ, അപര്‍ണ, തമന്ന. കോച്ച്: ബിജു വിശ്വപ്പന്‍. മാനേജര്‍: ജി. ഹെലെന്സി.